വേഗപ്പൂട്ടുകള്ക്ക് പൂട്ടിടരുത്
നിലവില്‍ കേരളത്തിലെ റോഡുകളും രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ്. ഓരോ ദിവസവും നൂറു കണക്കിന് റോഡപകടങ്ങളാണ് കേരള പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത അപകടങ്ങള്‍ ഏകദേശം നൂറ് കവിയും എന്നതില്‍ സംശയമില്ല.
റോഡപകടങ്ങളുടെ സുപ്രധാന കാരണങ്ങളിലൊന്നാണ് അമിത വേഗത. അതില്‍ ബസുകളുടെ പങ്ക് എടുത്തു പറയേണ്ടതില്ല. നൂറു കണക്കിന് യാത്രക്കാരുടെ ജീവനും കൊണ്ട് ഓടുന്ന ബസിലെ ഡ്രൈവര്‍മാര്‍ മുതലാളിമാരുടെ പ്രീതി നേടിയെടുക്കുന്നതിനു വേണ്ടി മരണയോട്ടം നടത്തുമ്പോള്‍ റോഡില്‍ പിടയുന്നത് നൂറു കണക്കിന് ജീവനാണ്. ഒരു നിമിഷത്തെ അശ്രദ്ധ കാരണം ജീവന് പൊലിയുന്നത് ഇനിയൊരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ബസുകളുടെ മരണയോട്ടം തടയുന്നതിന് വേണ്ടി ഋഷിരാജ് സിങ് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ ഉത്തരവാദിത്വമുള്ളപ്പോള്‍ കൊണ്ടു വന്ന വേഗപ്പൂട്ടുകള്ക്ക് ഒരിക്കലും തന്നെ പൂട്ടിടരുത്. അത്തരത്തിലുള്ള കര്‍ക്കശ നിയമം ശക്തമായി തിരിച്ചു കൊണ്ടു വരണം.
അത് പോലെ രണ്ടോ മൂന്നോ മിനുറ്റുകള്‍ മാത്രം വ്യത്യാസത്തില്‍ ഒരേ റൂട്ടില്‍ ഒരുപാട് ബസുകള്‍ക്ക് പെര്‍മിറ്റ് നല്കുന്ന കാര്യം കൂടി ആര്.ടി.ഒ ശ്രദ്ധ ചെലുത്തിയാല്‍ റോഡില്‍ ജനിക്കുന്ന രക്തസാക്ഷികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."