HOME
DETAILS
MAL
രോഗിയെ ബോധം കെടുത്താതെ ട്യൂമര്‍ നീക്കം ചെയ്തു
backup
October 09 2016 | 19:10 PM
കൊച്ചി: രോഗിയെ ബോധം കെടുത്താതെ തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പാലക്കാട് സ്വദേശിനിയായ ജയശ്രീയുടെ ട്യൂമറാണ് പ്രത്യേക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ വേദന ഒഴിവാക്കാന്‍ ലോക്കല്‍ അനസ്തേഷ്യ നല്‍കിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.തലച്ചോറിന്റെ ഇടത് വശത്ത് ആറ് മാസം മുമ്പാണ് ട്യൂമര്‍ കണ്ടെത്തിയത്. ഓര്മ, സംസാരശേഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടതുവശമാണ്.
ശസ്ത്രക്രിയാ വേളയില്‍ രോഗിക്ക് ഡോക്ടറോട് സംസാരിക്കാനും ശരീരഭാഗങ്ങള്‍ ചലിപ്പിക്കാനും കഴിയുമെന്നതാണ് എവേക്ക് ക്രേനിയോടമി എന്ന ശസ്ത്രക്രിയയുടെ സവിശേഷത.വി.പി.എസ് ലേക്ഷോര് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."