എ.ഐ.വൈ.എഫ് പ്രതിനിധി സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: എ.ഐ.വൈ.എഫ് 20-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. നടന് മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യ സ്നേഹമില്ലാതെ എത്ര രക്തംചൊരിഞ്ഞാലും വിപ്ലവം പ്രസംഗിച്ചാലും അര്‍ഥമില്ലെന്ന് മധു പറഞ്ഞു. മനുഷ്യരെ സ്നേഹിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം പ്രാവര്‍ത്തികമാകുന്നതെന്നും കഷ്ടപ്പെടുന്നവരുടെ ജീവിതം സുഗമമാക്കുക എന്നതാണ് രാഷ്ട്രീയക്കാരന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി.വസന്തം, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്, ബിനോയ് വിശ്വം, കെ.ഇ ഇസ്മാഈല്‍, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലന്‍ നായര്‍ സംബന്ധിച്ചു.
സംഘടന റിപ്പോര്‍ട്ട് എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്.തിരുമലൈയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.രാജനും ഭാവി പ്രവര്‍ത്തന പരിപാടി പ്രസിഡന്റ് ജി.കൃഷ്ണപ്രസാദും അവതരിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് (കണ്‍വീനര്‍), ആര് സജിലാല്‍, പി അജയകുമാര്‍, കാലടി ജയചന്ദ്രന്, ടി.സി സന്‍ജിത്ത്, വി.വിനില്‍, സി.കെ ആശ എന്നിവരടങ്ങിയ പ്രസീഡിയവും സംസ്ഥാന സെക്രട്ടറി അഡ്വ.കെ.രാജന് (കണ്‍വീനര്‍), മഹേഷ് കക്കത്ത്, പ്രശാന്ത് രാജന്, പി.മണികണ്ഠന്, അഡ്വ.പി.ഗവാസ്, ശുഭേഷ് സുധാകരന് എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് നടപടികള്‍ നിയന്ത്രിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."