HOME
DETAILS
MAL
മറുപടി 'നമസ്തേ'യിലൊതുക്കി ജയരാജന്
backup
October 09 2016 | 19:10 PM
ചെറുവത്തൂര്‍: ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ മറുപടി 'നമസ്തേ'യിലൊതുക്കി മന്ത്രി ഇ.പി ജയരാജന്. നിയമനങ്ങളുമായി ബന്ധപ്പെട്ട് നോട്ടപ്പിശക് സംഭവിച്ചോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. എന്നാല്‍, ബന്ധുനിയമനങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന വി.എസിന്റെ പരമാര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് എല്ലാവര്ക്കും നമസ്തേ എന്ന മറുപടി ജയരാജന് നല്‍കിയത്. മറ്റ് ചോദ്യങ്ങളില്‍ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."