സ്പോട്ട് അഡ്മിഷന് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന് പോലും ശരിയായി നടത്താതെ സര്‍ക്കാര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരിക്കല്‍ കൂടി വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രഹസനമായി നടന്ന സ്പോട്ട് അഡ്മിഷന് റദ്ദാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളജുകളെ പാഠം പഠിപ്പിക്കുമെന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ഷൈലജയും പ്രസ്താവനകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ കോളജുകളിലേക്ക് സര്‍ക്കാര്‍ നടത്തിയ സ്പോട്ട് അഡ്മിഷനില്‍ പോലും ലേലംവിളിയാണ് നടന്നത്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ സ്പോട്ട് അഡ്മിഷന് പ്രകിയതന്നെ അട്ടിമറിച്ചു. കോഴിക്കോട് കെ.എം.സി.ടിയിലേക്ക് നടന്ന അഡ്മിഷനുകളെക്കുറിച്ചും വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
സര്‍ക്കാരുമായി ഒത്തുകളി നടത്തിയതിനാലാണ് അവര്‍ക്ക് ഇതിനുള്ള ധൈര്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."