തേങ്ങ പറിക്കാന്‍ ആളില്ലെങ്കില്‍ തെങ്ങുകള്‍കൊണ്ട് ഫര്‍ണിച്ചര്‍ ഉണ്ടാക്കും :മന്ത്രി
ചെറുവത്തൂര്‍: തെങ്ങില്‍ കയറാന്‍ ആളെ കിട്ടാത്തത് ചെറുപ്പക്കാരുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്‌നമാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. തെങ്ങില്‍ കയറിയാല്‍ കൈകാലുകളില്‍ 'തഴമ്പ്' വരും. ചെറുപ്പക്കാര്‍ അത് വലിയ പ്രശ്‌നമായി കാണുന്നു. ഈ സാഹചര്യത്തില്‍ തീരദേശത്ത് ഉള്‍പ്പെടെ ആയിരക്കണക്കിന് തെങ്ങുകള്‍ തേങ്ങ പോലും പറിക്കാതെ വെറുതെ കിടക്കുകയാണ്.
ഈ തെങ്ങുകള്‍ മുറിച്ചെടുത്ത് ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നതിനായുള്ള പദ്ധതിയെ കുറിച്ച് ആലോചിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവളര്‍ത്തല്‍ പരിപോഷിപ്പിക്കാന്‍ പരമാവധി സഹായങ്ങള്‍ നല്‍കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തരത്തില്‍ ഫാം ആരംഭിക്കും.
ഇതിനുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു. ചക്ക, ചക്കക്കുരു, തവിട് എന്നിവ ഉപയോഗിച്ച് കാലിത്തീറ്റ ഉണ്ടാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."