HOME
DETAILS

ബന്ധുനിയമനം: സര്‍ക്കാരിന്റെ പ്രതിഛായ കരിനിഴലില്‍

  
backup
October 09 2016 | 19:10 PM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മന്ത്രിമാരുടേയും പാര്‍ട്ടി നേതാക്കളുടെയും ബന്ധുക്കളെ നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമായതോടെ പിണറായി സര്‍ക്കാരിന്റെ പ്രതിഛായയില്‍ കരിനിഴല്‍ വീഴുന്നു. ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെട്ടതോടെ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തുവന്നതിനുപിന്നാലെ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദന്റെ അഭിപ്രായംകൂടി പുറത്തുവന്നതു സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഒരുപോലെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
 വ്യവസായ വകുപ്പില്‍ ഇ.പി ജയരാജന്റെ ബന്ധുവും പി.കെ ശ്രീമതിയുടെ മകനുമായ സുധീറിനെ നിയമിച്ചതു സംബന്ധിച്ചുള്ള വിവാദം കത്തിനില്‍ക്കെയാണ് കൂനിന്മേല്‍ കുരുപോലെ പി.കെ ശ്രീമതി എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. മരുമകളെ മുന്‍പ് പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചതു പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നാണു പി.കെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വിവാദം കൊഴുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പത്തുവര്‍ഷത്തിനുശേഷമുള്ള ശ്രീമതിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയേയും പ്രത്യേകിച്ചു മുഖ്യമന്ത്രി പിണറായി വിജയനേയും ഉലച്ചിരിക്കുകയാണ്. അന്നു പാര്‍ട്ടി സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണു താന്‍ തീരുമാനം എടുത്തതെന്നായിരുന്നു ശ്രീമതിയുടെ പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനു മറുപടി പറയണമെന്നു പ്രതിപക്ഷവും ബി.ജെ.പിയും ആവശ്യപ്പെട്ടു.
  മരുമകള്‍ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും പെന്‍ഷന് അപേക്ഷിച്ചിട്ടില്ലെന്നും ജനങ്ങളെ അറിയിക്കാന്‍ മാത്രമാണ് പോസ്റ്റിട്ടതെന്നാണ് ശ്രീമതിയുടെ വിശദീകരണമെങ്കിലും ഇത് പിണറായി വിജയനെകൂടി ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് വ്യക്തം.
   ജയരാജന്റെ ബന്ധുനിയമനം വിവാദമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ അതൃപ്തി ജയരാജനെ നേരിട്ട് അറിയിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
മന്ത്രി ഇ.പി ജയരാജന്റെ ബന്ധുനിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നു വി.എസ് അച്യുതാനന്ദന്‍ തുറന്നടിച്ചതും കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതു വിവാദം കൊഴുപ്പിക്കാന്‍ കാരണമായി. ഇ.പി ജയരാജനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടുകയും ചെയ്തു.
 ബന്ധുനിയമന വിവാദത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെട്ടതോടെ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്റിങ് കോണ്‍സലായി നിയമിതനായ ടി. നവീന്‍ പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണെന്നാണു പുതിയ വിവാദം. മന്ത്രി ഇ.പി ജയരാജനില്‍ തുടങ്ങിയ വിവാദം മുഖ്യമന്ത്രി പിണറായി വിജയനില്‍ എത്തിനില്‍ക്കുന്ന അവസ്ഥയാണ്. ബന്ധുനിയമനത്തിനെതിരേ നിലപാടുമായി രംഗത്തുവന്ന പിണറായിതന്നെ അതേ കാരണത്താല്‍ പുലിവാലു പിടിച്ചതും വിരോധാഭാസമായി. ബന്ധുനിയമനത്തിനെതിരേ നിലപാടെടുത്ത പിണറായി വിജയന്‍ തനിക്കുനേരെയുള്ള ആരോപണത്തെക്കുറിച്ചു വിശദീകരിക്കേണ്ടിവരും. ഇത് സര്‍ക്കാരിനെയാണു പ്രതിക്കൂട്ടിലാക്കുക.
 ഇതിനിടെ ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാരിനു പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളില്‍ സുതാര്യതയും യോഗ്യതയും ഉറപ്പാക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
 അവധി കഴിഞ്ഞു 17നു നിയമസഭ ചേരുമ്പോള്‍ വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം കരുക്കള്‍ നീക്കിത്തുടങ്ങി. പ്രതിപക്ഷത്തിനു സര്‍ക്കാരിനെതിരേ പ്രത്യേകിച്ചു മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിക്കാനുള്ള തുറുപ്പുചീട്ടാണു ബന്ധുനിയമന വിവാദം.



മുഖ്യമന്ത്രി വിശുദ്ധനല്ല: ചെന്നിത്തല

ramesh chennithala
കല്‍പ്പറ്റ: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജന് മന്ത്രിസ്ഥാനത്തിരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമനം അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അടിയന്തരമായി എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യണം. താനറിഞ്ഞില്ലെന്നുള്ള മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ല. പാര്‍ട്ടിയും മുഖ്യമന്ത്രിയുമറിഞ്ഞാണ് ബന്ധുക്കളെ നിയമിച്ചിട്ടുള്ളത്. ഇരട്ടച്ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി വിശുദ്ധനാകാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ ശാസിച്ചുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. പാര്‍ട്ടിയും മുഖ്യമന്ത്രിയും മൗനം തുടരുന്നത് ശരിയല്ല. വി.എസ് അച്യുതാനന്ദന്‍ തന്നെ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേറ്റെന്ന് പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി നിലപാട് വ്യക്തമാക്കണം. ശ്രീമതി ടീച്ചറുടെ മകന്റെ നിയമനം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. മുഴുവന്‍ നിയമനവും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago