മരുമകളുടെ പീഡനം: അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു
റാഞ്ചി: മരുമകളുടെ പീഡനം സഹിക്കാനാവാതെ വിരമിച്ച സൈനിക ഡോക്ടറുടെ കുടുംബത്തിലെ അഞ്ചു പേര് ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടര്‍ സുകാന്തോ സര്‍ക്കാറിനെ കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. ഡോക്ടറുടെ മരുമകളുടെ ഉപദ്രവങ്ങളില്‍ മനം നൊന്താണ് ആത്മഹത്യ. റാഞ്ചിയിലെ കൊക്കാര്‍ ഏരിയയിലാണ് സംഭവം.
ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിലാണ് ഡോ.സുകാന്തോ സര്‍ക്കാറും കുടുംബവും താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ബന്ധു ഇവരെ ഫോണില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല.
തുടര്‍ന്നു ഇദ്ദേഹം ഫ്ളാറ്റിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
മരുമകളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലിസ് പറഞ്ഞു. ഇതു വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
ഈ മരുമകള്‍ക്കെതിരേ കുടുംബം നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഡോ. സുകാന്തോ സര്‍ക്കാറിന്റെ മകനുമായി വിവാഹമോചനക്കേസ് നടത്തുന്ന മരുമകള്‍ കുടുംബത്തിനെതിരേ സ്ത്രീധനപീഡനത്തിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഈ പരാതി പിന്‍വലിപ്പിച്ചതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."