ജയലളിതയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍
കോയമ്പത്തൂര്‍: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ശ്വസനം സാധാരണ നിലയിലാക്കുന്നതിനുള്ള ചികിത്സക്കൊപ്പം ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കേന്ദ്ര നഗരാസൂത്രണ മന്ത്രി വെങ്കയ്യ നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി എന്നിവര്‍ ജയലളിതയെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് പുതുച്ചേരി മുഖ്യമന്ത്രി അപ്പോളോ ആശുപത്രിയില്‍ എത്തിയത്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനം വൈകുന്നേരത്തോടെയായിരുന്നു. ജയലളിതയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടനെയെത്തുമെന്ന് വിവരമുണ്ട്.
ജയലളിതയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് സംസ്ഥാന ധനമന്ത്രി ഒ. പനീര്‍ശെല്‍വം, ലോക സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ എന്നിവരുമായി നാരായണ സ്വാമി ചര്‍ച്ച നടത്തി. തമിഴ് മാനില കോണ്‍ഗ്രസ് പ്രസിഡന്റ് ജി.കെ വാസന്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരും അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു.
ഭരണ പ്രതിസന്ധി മറികടക്കാന്‍ തമിഴ്നാട്ടില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം അനുചിതമായതാണെന്ന് ഡി. രാജ അഭിപ്രായപ്പെട്ടു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ എത്തും. രാവിലെ 11.30നായിരിക്കും അദ്ദേഹം ജയലളിതയെ സന്ദര്‍ശിക്കുന്നതിനായി ചെന്നൈയിലെത്തുകയെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."