തമിഴ്‌നാട്ടില്‍ വ്യത്യസ്ത അപകടങ്ങളില്‍ 11 മരണം
കോയമ്പത്തൂര്‍: രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ റോഡപകടങ്ങളില്‍ മലയാളി എന്‍ജിനിയര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ദീസുകാലിനടുത്തുള്ള പെങ്കുളത്തില്‍ റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കാറില്‍ സഞ്ചരിച്ച തിരുവനന്തപുരം സ്വദേശി സന്‍ജയ് ദാസ് (35) , ബംഗ്ലൂരുവിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ എന്‍ജിനിയറായ അനള്‍ദാസ് എന്നിവരാണ് മരിച്ചത്. ഇയാളുടെ ഭാര്യ ദിവ്യ (30), മകന്‍ കൃഷ്ണ (10) എന്നിവരുടെ നില ഗുരുതരമാണ്. അരുപ്പുകോട്ടക്കടുത്ത് വാനും ലോറിയും കൂട്ടിയിടിച്ച് വാനില്‍ സഞ്ചരിച്ച മഹാരാജന്‍ (50), ഭാഗ്യലക്ഷ്മി (37), പവിത്ര (19) എന്നിവര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കുണ്ട്.
ഇതിനു പുറമെ തീണ്ടിവനത്തിനടുത്തുള്ള പാനൂരിലെ ഒരു പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ആറുതൊഴിലാളികള്‍ മരിച്ചു. അപകട സമയം 34 പേര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."