HOME
DETAILS
MAL
ആവശ്യങ്ങള്‍ നിരവധി; തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഊരാന്‍ പഴുതുതേടി ഉദ്യോഗസ്ഥര്‍
backup
May 10 2016 | 22:05 PM
കൊച്ചി: ആരോഗ്യപരമായി അവശനാണ്, മക്കളുടെ പരീക്ഷയാണ്, മകളുടെ വിവാഹമാണ്, രോഗികളായ മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ല, ബാങ്ക് ടെസ്റ്റാണ്്, ഒഴിച്ചുകൂടാനാവാത്ത ആവശ്യം തുടങ്ങിയ നിരവധി കാരണങ്ങളാണ് ജില്ലാ കലക്ടര്‍മാരുടെ മുന്നിലേക്കെത്തുന്നത്, ആവശ്യം ഒന്നുമാത്രം, തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഒഴിവാക്കിത്തരണം.
ഇത്തവണ തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഊരാന്‍ പഴുതുതേടി അപേക്ഷയുമായി സംസ്ഥാനത്തു കാത്തിരിക്കുന്നത് 11,514 ഉദ്യോഗസ്ഥരാണ്. അതായതു തെരഞ്ഞെടുപ്പ് ജോലിക്ക് ആവശ്യമായതിന്റെ പത്തിലൊന്ന് പേരും ഒഴിവു തേടിയിരിക്കുകയാണ്.
കൂടുതല്‍ അപേക്ഷകരും ആരോഗ്യപരമായ കാരണവും ഒഴിച്ചുകൂടാന്‍ വയ്യാത്ത വിവാഹം പോലുള്ള ആവശ്യങ്ങളുമാണ് കാണിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ പരിചരണവും കാണിച്ച് അപേക്ഷിച്ചവരും കുറവല്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ അപേക്ഷനല്‍കിയിരിക്കുന്നവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാകലക്ടറും ഡി.എം.ഒയും അടങ്ങിയ മെഡിക്കല്‍ ബോര്‍ഡിനെ ജില്ലാതലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
ഏഴു മാസത്തിനു മുകളിലുള്ള ഗര്‍ഭിണികളെയും ദമ്പതികളില്‍ അസൗകര്യമുള്ള ഒരാളെയും തെരഞ്ഞെടുപ്പ് ജോലിയില്‍നിന്നു സാധാരണയായി ഒഴിവാക്കുന്നുണ്ട്. അവധി അപേക്ഷകളില്‍ കര്‍ശനായ നിലപാട് സ്വീകരിക്കാനാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നാണ്. മൂവായിരം അപേക്ഷകളാണ് ഇതുവരെ ഇവിടെ ലഭിച്ചിരിക്കുന്നത്. 2,203 പോളിങ് ബൂത്തുകളുള്ള തിരുവനന്തപുരത്ത് ഏകദേശം 8,812 പോളിങ് ഓഫിസര്‍മാരെയാണ് ആവശ്യം.
തൃശൂരും കോഴിക്കോടും മലപ്പുറത്തും ആയിരത്തിനുമേല്‍ അപേക്ഷകരുണ്ട്. എന്നാല്‍, ആലപ്പുഴയിലും പത്തനംതിട്ടയിലും അവധി വേണ്ടവരുടെ എണ്ണം കുറവാണ്.
ആലപ്പുഴയില്‍ 99 പേരും പത്തനംതിട്ടയില്‍ 132 പേരുമാണ് അപേക്ഷകരായിട്ടുള്ളത്. ഏകദേശം ഒരു ലക്ഷത്തോളം പോളിങ് ഓഫിസേഴ്‌സിനെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരളത്തിലേക്കു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ പോളിങ്് ഉദ്യോഗസ്ഥരെ വേണ്ടത് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ്. ഏറ്റവും കുറവ് ഉദ്യോഗസ്ഥരെ വിനിയോഗിക്കേണ്ടിവരുന്നത് വയനാട്, ഇടുക്കി ജില്ലകളിലേക്കാണ്.
വയനാട് മൂവായിരത്തി അഞ്ഞുറില്‍ താഴെ ഉദ്യോഗസ്ഥര്‍ മതി. ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ള മലപ്പുറത്ത് 9,500 മുകളില്‍ ഉദ്യോഗസ്ഥരെയാണ് ആവശ്യം. ഇവിടെ 2,298 ബൂത്തുകളാണ് ഉള്ളത്.
എന്നാല്‍ 2,027 ബൂത്തുകളുള്ള എറണാകുളത്തേക്കാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണ്ടത്. ഇവിടേക്ക് പതിനൊന്നായിരത്തോളം ഉദ്യോഗസ്ഥരെ വേണം. എറണാകുളം ജില്ലയില്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത് 850 പേര്‍ മാത്രമാണ്്്. 2,019 ബൂത്തുകളുള്ള തൃശൂരിലേക്ക് 8,500 ഓളം പോളിങ് ഓഫിസേഴ്‌സിനെ വേണം.
ഇവിടെ 1,600 അവധി അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും കുറവ് ബൂത്തുകളുള്ളത് 470 ബൂത്തുകളുള്ള വയനാട് ജില്ലയാണ്.
കാസര്‍കോട് 342ഉം കണ്ണൂരില്‍ 650ഉം വയനാട് 400ഉം അവധി അപേക്ഷകരുള്ളപ്പോള്‍ കോഴിക്കോട്് 1,250ഉം മലപ്പുറത്ത് 1,200മാണ്് അപേക്ഷകര്‍. ഇടുക്കിയില്‍ 250ഉം കൊല്ലത്ത് 491 പേരാണ് അവധിക്ക് അപേക്ഷനല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."