'യു.എ.പി.എ: സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണം'
കോഴിക്കോട്: കേരളത്തില്‍ യു.എ.പി.എ ചുമത്തുന്നത് വര്‍ധിച്ചുവരികയാണെന്നും ഇത്തരം ഭീകരനിയമങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നയം പുനഃപരിശോധിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച് നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നേരത്തെ സലഫി പ്രസംഗകനായ ശംസുദ്ദീന്‍ പാലത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേരളത്തിലെ മതസൗഹാര്‍ദാന്തരീക്ഷത്തിന് പരുക്കേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതുകൊണ്ട് ആ നടപടിയോട് ആരും വിയോജിച്ചില്ല. എന്നാല്‍ യു.എ.പി.എ കൂടി ചുമത്തിയത് പോലിസിന്റെ അതിരുവിട്ട നടപടിയാണ്. അതേസമയം, വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ച കേരള പൊലിസ് തന്നെയാണ് നിലവിലെ നിയമമനുസരിച്ച് അറസ്റ്റ് ചെയ്ത സലഫി പ്രസംഗകനെതിരേ യു.എ.പി.എ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."