സിനിമാ തിയേറ്ററിലെ തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു
ചങ്ങനാശ്ശേരി: സിനിമാ തിയേറ്ററിലെ തര്‍ക്കത്തെ തുടര്‍ന്നു യുവാവ് കുത്തേറ്റു മരിച്ചു. തൃക്കൊടിത്താനം മുരിങ്ങവന മാത്യുവിന്റെ മകനും ജനാധിപത്യ കേരള കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റുമായ മനു മാത്യു(33)വാണു മരിച്ചത്.
ഇന്നലെ രാത്രി 8.30ന് പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കോണ്‍ഗ്രസ് ഹൗസിനു മുന്നിലായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ഇതുവഴിയെത്തിയ ആളുകള്‍ മനുവിനെ തിരുവല്ലു പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി അഭിനയ തിയേറ്ററില്‍ 'പുലിമുരുകന്' സിനിമയുടെ ടിക്കറ്റ് വന്‍ തുകയ്ക്കു കരിഞ്ചന്തയില്‍ വില്‍ക്കുന്നതും വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണു പ്രശ്നത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് മനുവും മറ്റു നാലുയുവാക്കളും പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് ഓടിക്കയറുകയും തുടര്‍ന്ന് മനുവിനു കുത്തേല്‍ക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു നാലുയുവാക്കളെ കേന്ദ്രീകരിച്ച് പൊലിസ് രാത്രി വൈകിയും അന്വേഷണം നടത്തി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി. അജിത്ത്, സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ സിബി തോമസ്, തൃക്കൊടിത്താനം എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സംഭവ സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."