നവജാത ശിശുവിന്റെ മരണം: അവിവാഹിതയായ അമ്മ അറസ്റ്റില്‍
തിരുവല്ല: നവജാത ശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റൂര്‍ സ്വദേശിനിയായ 27 കാരി ആണ് അറസ്റ്റിലായത്.
ഒക്ടോബര്‍ രണ്ടിന് രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുളള രക്തസ്രാവമാണ് യുവതിയുടേതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഗാന്ധിനഗര്‍ പൊലിസില്‍ വിവരം അറിയിച്ചു.
അടുത്ത ദിവസം രാവിലെ നവജാത ശിശുവിന്റെ മൃതദേഹവുമായി യുവതിയുടെ പിതാവ് ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് യുവതിയെയും ബന്ധുക്കളെയും ചോദ്യം ചെയ്ത പൊലിസ് കേസ് തിരുവല്ല പൊലിസിന് കൈമാറുകയായിരുന്നു.
ഇതേ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലിസ് കേസെടുത്തു. കുഞ്ഞ് കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണ് കസ്റ്റഡിയില്‍ എടുത്ത അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."