മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും: മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട്: മറ്റു ക്ഷേമനിധികള്‍ക്കുള്ളതു പോലെ മദ് റസാ അധ്യാപക ക്ഷേമനിധിക്കും ബോര്‍ഡ് രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (കെ.എസ്.എം.എഫ്.ഡി.സി) ഏര്‍പ്പെടുത്തിയ മദ്‌റസ അധ്യാപകര്‍ക്കുള്ള ഭവന വായ്പാ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫഷനല്‍ കോഴ്‌സുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പഠനത്തിന് അര്‍ഹത നേടിയ ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളുടെ ഫീസ് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്നോ കെ.എസ്.എം.എഫ്.ഡി.എഫ്.സിയില്‍ നിന്നോ ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഒരുലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ മദ്‌റസാ അധ്യാപകരില്‍ 16,000പേര്‍ മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. ഇത് ഗൗരവമായി കാണേണ്ട വസ്തുതയാണ്. മദ്‌റസാ മാനേജ്‌മെന്റുകള്‍ അധ്യാപകരെ ക്ഷേമനിധിയില്‍ ചേര്‍ക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പരിശോധന വേണം. മതസ്ഥാപനങ്ങള്‍ ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം.
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ശുഷ്‌കമാകുന്നത് മദ്‌റസകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങുകയും ആത്മീയ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ചു നല്‍കുന്നു എന്ന വാദം നിരത്തുകയുമാണ്. എന്നാല്‍ ഈ പ്രവര്‍ത്തനം കൊണ്ട് മദ്‌റസകളെ ശുഷ്‌കമാക്കാനാകില്ല. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുന്നതോ ആയുധപരിശീലന കേന്ദ്രങ്ങളാക്കുന്നതോ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് അധ്യക്ഷനായ ചടങ്ങില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരുടെ മക്കള്‍ക്കുള്ള 10000 രൂപയുടെ വിവാഹധനസഹായം ഡോ. എം.കെ മുനീര്‍ എം.എല്‍.എ വിതരണം ചെയ്തു. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ഗ്രീന്‍കാര്‍ഡ് വിതരണവും നടന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, കെ.എസ്.എം.ഡി.എഫ്.സി എം.ഡി വി.കെ അക്ബര്‍, ഡോ. കെ.കെ മുഹമ്മദ്, പി.എം ഹമീദ്, ഫാദര്‍ പ്രൊഫ. മാത്യൂസ് വാഴക്കുന്നം, മുഹമ്മദ് ഹനീഫ പെരിഞ്ചീരി, കെ.ടി അബ്ദുറഹ്മാന്‍, സി.കെ ഉസ്മാന്‍ ഹാജി, ഡോ. എ.ബി അലിയാര്‍ സംബന്ധിച്ചു. ഏഴ് വര്‍ഷ കാലാവധിയില്‍ പലിശരഹിതമായി രണ്ടരലക്ഷം രൂപയാണ് ഭവനവായ്പയായി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."