HOME
DETAILS
MAL
ഉറി ഭീകരാക്രമണം: ഇന്ത്യന്‍ സൈനികരും സഹായിച്ചെന്ന് എം. വി ജയരാജന്
backup
October 09 2016 | 20:10 PM
പാലക്കാട്: ഉറിയില്‍ ഭീകരാക്രമണം നടന്നത് ഇന്ത്യയിലെ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയെന്നു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വി ജയരാജന്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പാലം വാണിയംകുളത്തു സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനില്‍ കയറി ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യം 32 ഭീകരരെ കൊലപ്പെടുത്തി എന്നാണു റിപ്പോര്‍ട്ട്. പ്രശ്നപരിഹാരത്തിനു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതു നയതന്ത്രപരമായ നീക്കങ്ങളാണെന്നും ജയരാജന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."