ബ്ലോക്ക് ഓഫീസിലെ സാമ്പത്തിക തട്ടിപ്പ്: പ്രതിയുമായി പൊലിസ് വീട്ടില്‍ തെളിവെടുപ്പ് നടത്തി
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തോഫീസില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അലി ഹസനുമായി പൊലിസ് സംഘം തെളിവെടുപ്പ് നടത്തി. അലിഹസന്റെ വെള്ളാമ്പുറത്തെ വീട്ടില്‍ ഒരു മണിക്കൂര്‍ നേരം നീണ്ടു നിന്ന തെളിവെടുപ്പില്‍ കേസില്‍ നേരിട്ട് ബന്ധപെടുത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
അന്വേഷണ ചുമതലയുള്ള എടക്കര സി.ഐ പി.കെ സന്തോഷിന്‍െയും എസ്.ഐ ചന്ദ്രന്റേയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പ്രതിയെ വീട്ടില്‍ കൊണ്ടുവന്നത്.
നിരവധി മുദ്രപേപ്പറുകളും പത്ര കട്ടിങ്ങുകളും കണ്ടെത്തിയത് പൊലിസ് പരിശോധിച്ചു. വീട്ടിലെ കംപ്യൂട്ടറും അലമാരകളില്‍ സൂക്ഷിച്ച ഫയലുകളുമെല്ലാം പരിശോധിച്ചു. ബന്ധുവിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശോധന ഒരു മണിക്കൂറിലേറെ സമയം നീണ്ടു. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് അക്കൗണ്ടുകളില്‍ നിന്നായി വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ചെക്കുമുപയോഗിച്ച് ലക്ഷകണക്കിനു രൂപ ഓഫീസ് അറ്റന്‍ഡറായിരുന്ന അലിഹസന്‍ മോഷ്ടിച്ചുവെന്ന ബ്ലോക്ക് വികസന ഓഫീസറുടെ പരാതിയിലാണ് പൊലിസ് അന്വേഷണം നടത്തുന്നത്.
ഒളിവില്‍ പോയ അലിഹസന്‍ കഴിഞ്ഞ നാലിനാണ് പെരിന്തല്‍മണ്ണ കോടതിയില്‍ കീഴടങ്ങിയത്. തെളിവെടുപ്പിനായി വെള്ളിയാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങിയ ഇയാളുടെ കസ്റ്റഡി കാലാവധി 15ന് അവസാനിക്കും.തുടര്‍ച്ചയായി വന്ന അവധി ദിനങ്ങള്‍ മൂലം തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ സംഘത്തിനു ആലോചനയുണ്ട്. ബ്ലോക്ക് പഞ്ചായത്തിലും മൂന്നു ദേശസാല്‍കൃത ബാങ്കുകളിലും ട്രഷറിയുലുമെല്ലാം പ്രതിയുമായെത്തി ഇനിയും തെളിവെടുപ്പ് നടത്താനുണ്ട്.
വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും വ്യാജ സീലുകളും നിര്‍മിച്ചു നല്‍കിയെന്ന സംശയിക്കുന്ന ചില കംപ്യൂട്ടര്‍ സെന്ററുകളിലും പ്രതിയുമായെത്തി പരിശോധന നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."