വിശ്വാസികളുടെ ദാഹമകറ്റി ഓമച്ചപ്പുഴ എസ്.കെ.എസ്.എസ്.എഫ്
തിരൂരങ്ങാടി: ചുട്ടുപൊള്ളുന്ന വെയിലില്‍ ആശ്വാസത്തിന്റെ കുടിനീരൊരുക്കി എസ്.കെ.എസ്.എസ് എഫ് പ്രവര്‍ത്തകര്‍. ഇന്നലെ മമ്പുറം ആണ്ടുനേര്‍ച്ചയിലാണ് ഒഴൂര്‍ ഓമച്ചപ്പുഴ യൂണിറ്റ് എസ്.കെ.എസ്.എസ്. എഫ് പ്രവര്‍ത്തകര്‍ സൗജന്യമായി ശീതളപാനീയം വിതരണം ചെയ്തത്.
കഴിഞ്ഞ പതിനേഴു വര്‍ഷമായി നടത്തിവരുന്ന വെള്ളം വിതരണം ഇന്നലെയും തുടരുകയായിരുന്നു. ആയിരം കിലോഗ്രാം പഞ്ചസാര, ഇരുനൂറ് കിലോഗ്രാം ചെറുനാരങ്ങ ഉപയോഗിച്ചാണ് കുടിനീരൊരുക്കിയത്. ഇന്നലെ ഒരു ലക്ഷത്തോളം ആളുകളാണ് തണ്ണീര്‍ പന്തലിലെത്തി ദാഹമകറ്റിയത്. കാലത്ത് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ മഖാമിനു സമീപം വാഹനത്തില്‍ സൗകര്യം ഒരുക്കുകയായിരുന്നു.
മഖാം ദാറുല്‍ ഹുദാ ഏറ്റെടുത്തതോടെ ആരംഭിച്ചതാണ് ശീതളപാനീയ വിതരണം. നേര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായതോടെ വര്‍ഷാവര്‍ഷം തുടരുകയായിരുന്നു.
നാട്ടിലെ പ്രവര്‍ത്തകര്‍, പ്രവാസികള്‍ തുടങ്ങിയവരാണ് ഇതിന് ചില വരുന്ന പതിനായിരക്കണക്കിന് രൂപ വഹിക്കുന്നതെന്നും വരും വര്‍ഷങ്ങളില്‍ പദ്ധതി തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."