HOME
DETAILS
MAL
രായിരിമംഗലം ജി.എം.എല്‍.പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
backup
October 09 2016 | 20:10 PM
താനൂര്‍: 90 വര്‍ഷം പഴക്കമുള്ള താനൂര്‍ രായിരി മംഗലം ജി.എം. എല്‍.പി സ്കൂളിനു പുതുതായി നിര്‍മിച്ച കെട്ടിടം സി.പി നാരായണന് എം.പി ഉദ്ഘാടനം ടെയ്തു.
പഴക്കംചെന്ന പഴയ കെട്ടിടം സുരക്ഷിതമല്ലാത്തതിനാല്‍ അടുത്തുള്ള മദ്റസയിലാണ് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സി.പി നാരായണന് എം.പി അനുവദിച്ച 20 ലക്ഷം രൂപയും കേന്ദ്ര ഗവ. സുനാമി പുനരിധിവാസ പദ്ധതി ഫണ്ടില്‍ നിന്നു 10 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നു 7.5 ലക്ഷം രൂപയും ചെലവഴിച്ചാണു നാലു ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയമുള്ള പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സി.കെ സുബൈദ അധ്യക്ഷയായി. വികസനപദ്ധതി പ്രഖ്യാപനം വി അബ്ദുറഹ്മാന് എം. എല്‍. എ നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും നേതാക്കളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."