കര്‍മ സജ്ജരായി ദാറുല്‍ ഹുദാ വിദ്യാര്‍ഥികള്‍
ചെമ്മാട്: 178ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് വിജയകരമായി കൊടിയിറങ്ങിയതിന്റെ സന്തോഷത്തിലാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അധികൃതരും വിദ്യാര്‍ഥികളും. ദിനേനെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഓരോ നേര്‍ച്ചക്കാലവും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ദാറുല്‍ഹുദ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളോളം നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ചെറിയ തോതില്‍ നടന്നുവന്നിരുന്ന മമ്പുറം മഖാം ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള പതിനെട്ടാമത് നേര്‍ച്ചയാണ് ഇത്തവണ നടന്നത്. നാലുദിനങ്ങളിലായി നടന്ന മതപ്രഭാഷണങ്ങള്‍, സ്വലാത്ത് മജ്‌ലിസ്, ദുആ സമ്മേളനം തുടങ്ങി നിരവധി പരിപാടികള്‍ നേര്‍ച്ചയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. നേര്‍ച്ചയിലെ അവസാന ഇനമായ ഒരുലക്ഷം പേര്‍ക്കുള്ള അന്നദാനം കൂടെ ഇന്നലെ ഭംഗിയായി പര്യവസാനിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊതിച്ചോര്‍ വാങ്ങാനെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് മമ്പുറത്തൊരുക്കിയ വിശാലമായ കൗണ്ടറുകള്‍ വഴി ഭക്ഷണം വിതരണം ചെയ്തു. ദാറുല്‍ഹുദയിലെ ആയിരത്തിയഞ്ഞൂറില്‍ പരം വരുന്ന വിദ്യാര്‍ഥികള്‍ രാത്രിയും പകലുമായി നടത്തിയ അധ്വാനമാണ് അന്നദാനത്തിനാവശ്യമായ ഭക്ഷണങ്ങള്‍ മുടക്കം കൂടാതെ തയാറാക്കാന്‍ സഹായിച്ചത്. തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനും ഗതാഗത നിയന്ത്രണത്തിനും മുന്‍പന്തിയില്‍ പൊലിസുകാരോടൊപ്പം നാട്ടുകാരും സജീവ സാന്നിധ്യമായിരുന്നു. അവസാനദിനമായ ഇന്നലെ സമീപ പ്രദേശങ്ങളായ എ.ആര്‍ നഗര്‍, കരിപ്പൂര്‍, തിരൂരങ്ങാടി, വേങ്ങര, മലപ്പുറം, തേഞ്ഞിപ്പലം എന്നീ സ്റ്റേഷനുകളിലെ പൊലിസും മലപ്പുറം എം.എസ്.പി സ്‌പെഷല്‍ സംഘവുമെത്തി. നേര്‍ച്ചയുടെ അവസാനം മുഴുവന്‍ തീര്‍ഥാടകരും മഖാം പരിസരത്തു നിന്ന് മടങ്ങുന്നതു വരെ കര്‍മ നിരതരായിരുന്നു പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."