നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ജിനിയര്‍മാര്‍ മുന്‍കൈയെടുക്കണം: കെ.ടി ജലീല്‍
കോഴിക്കോട്: നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്‍ജിനിയര്‍മാര്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍. ലെന്‍സ്ഫെഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ബില്‍ഡ് എക്സ്പോ-2016'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിണര്‍ റീചാര്‍ജിങ്, മാലിന്യ നിര്‍മാര്‍ജനം, ബയോഗ്യാസ് പ്ലാന്റ് പോലുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയുമുണ്ടാകരുതെന്നും ഇത്തരം കാര്യങ്ങള്‍ കേരളം നേരിടുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ജലീല്‍ പറഞ്ഞു.
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലേതു പോലെ കോര്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത്തലങ്ങളില്‍ വ്യത്യസ്തങ്ങളായ കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ നിലവില്‍ വരുത്തുന്ന കാര്യത്തില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ഭേദഗതി കൊണ്ടുവരും. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കുന്ന എന്‍ജിനിയര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഭേദഗതിയിലുള്പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ.ഇ മുഹമ്മദ് ഫസല്‍ അധ്യക്ഷനായി. മുതിര്‍ന്ന എന്‍ജിനിയര്‍ ഡോ. എ. അച്യുതന്, കൈരളി ടി.എം.ടി എം.ഡി ഹുമയൂണ്‍, ഹൈലൈറ്റ് എം.ഡി സുലൈമാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു.
കെ.കെ സുധീഷ്കുമാര്‍, രാജേഷ് പുത്തന്‍പുരയില്‍, മുഹമ്മദ് ഇഖ്ബാല്‍, കെ. മധുസൂധനന്, അനില്‍കുമാര്‍, സി.എച്ച് ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."