നാടും നഗരവും നവരാത്രി ആഘോഷത്തില്‍
കോഴിക്കോട്: നാടും നഗരവും ഭക്തിസാന്ദ്രമായി നവരാത്രി ആഘോഷത്തില്‍. പതിവുപോലെ നവരാത്രി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്നു മഹാനവമിയും നാളെ വിജയദശമിയും ആഘോഷിക്കും. നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് തയാറാക്കിയിട്ടുള്ളത്.
എഴുത്തിനിരുത്തല്‍ ചടങ്ങിന് വേണ്ട ഒരുക്കങ്ങളെല്ലാം എല്ലായിടത്തും പൂര്‍ത്തിയായിട്ടുണ്ട്. പുസ്തകങ്ങളും പണിയായുധങ്ങളും പൂജയ്ക്ക് വച്ചു കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, കമ്പനികള്‍ എന്നിവിടങ്ങളിലെല്ലാം ഇന്നലെ വൈകിട്ടോടെ പൂജ വയ്പ്പ് തുടങ്ങി. നഗരത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളായ ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, പാളയം കന്യക പരമേശ്വരീ ക്ഷേത്രം, അഴകൊടി മഹാദേവി ക്ഷേത്രം, തിരുവാണി ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ക്കൊപ്പം സംഗീതാരാധനയും നൃത്താര്‍ച്ചനയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."