HOME
DETAILS
MAL
ട്രഷറി നിയന്ത്രണം ശമ്പളത്തിനും പെന്‍ഷനും ബാധകമല്ല
backup
May 10 2016 | 23:05 PM
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍നിന്നു 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കേണ്ടെന്നു തീരുമാനം. എന്നാല്‍ ശമ്പളം, പെന്ഷന്, ക്ഷേമപെന്ഷന് എന്നീ ഇനങ്ങളില്‍ നിയന്ത്രണം ബാധകമല്ല.
25 ലക്ഷത്തിനു മുകളില്‍വരുന്ന തുക അനുവദിക്കണമെങ്കില്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നും ഉത്തരവുണ്ട്. വിവിധ നിര്‍മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിച്ച കരാറുകാരും മറ്റുള്ളവരും ഇതോടെ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല വന്‍കിട നിര്‍മാണ പ്രവൃത്തികളും പുതിയ തീരുമാനം പ്രാബല്യത്തില്‍വന്നതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആദ്യം ഒരു കോടി രൂപവരെ ട്രഷറിവഴി മാറാന്‍ സൗകര്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇത് 50 ലക്ഷമാക്കുകയും കഴിഞ്ഞ ദിവസം മുതല്‍ 25 ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാറി നല്കിയാല് മതിയെന്നു ട്രഷറി ഡയറക്ടര്‍ തീരുമാനിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."