പുറമ്പോക്ക് ഭൂമി പെരുമണ്ണ പഞ്ചായത്തിന്
പെരുമണ്ണ: ഗ്രാമപഞ്ചായത്തിലെ വെള്ളായിക്കോട് ചാലിയാറിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഗ്രാമപഞ്ചായത്തിന് നല്കി കോടതി വിധി. 36 വര്‍ഷത്തോളമായി കൈയേറ്റക്കാരന് അധനികൃതമായി കൈവശം വച്ച 7.46 സെന്റ് ഭൂമി സംബന്ധിച്ചാണ് പഞ്ചായത്തിന് അനുകുലമായി വിധി വന്നത്.
1977ല്‍ ഇതേസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന് കോടതിയില്‍ കേസ് നടന്നിരുന്നു. 1980ല്‍ പഞ്ചായത്തിന് അനുകൂലമായി വിധി വന്നെങ്കിലും സ്ഥലം ഏറ്റെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ കൈയേറ്റക്കാരന് തന്നെ കൈവശം വയ്ക്കുകയായിരുന്നു. 2013ല്‍ ഭരണസമിതി സ്ഥലമേറ്റടുത്തെങ്കിലും ഭൂമി കൈവശം വച്ചിരുന്ന വെള്ളായിക്കോട് കെ.ഇ ഹംസ കോടതിയെ സമീപിച്ചു. തുടര്‍ന്ന് സര്‍വേ നടപടി പുര്‍ത്തിയാക്കി പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയതോടെയാണ് കോഴിക്കോട് മുന്‍സിഫ് കോടതി വീണ്ടും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നല്കി വിധി പുറപ്പെടുവിച്ചത്.
ഭൂമി അനധികൃതമായി ഉപയോഗിച്ചതിന് ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അഡ്വ. പി.കെ ശ്രീധരന് നായരാണ് പഞ്ചായത്തിനായി കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."