പുതുതലമുറ ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: കെ.സി അബു
കോഴിക്കോട്: പുതുതലമുറ ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. മഹാത്മാ ഗാന്ധി യൂത്ത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണവും ഗാന്ധി അത്മകഥാ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിറാജ് പയ്യടിമീത്തല്‍ അധ്യക്ഷനായി. അത്മകഥാ വിതരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി പി വാസു മുഖ്യാതിഥിയായി. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ എടക്കുനി, കെ.എ ഗംഗേഷ്, ബാബു മുചുകുന്ന്, ജഗത്മയന്‍ ചന്ദ്രപുരി, അസീസ് പാലക്കണ്ടി, അനില്‍ബാബു, റിനേഷ്ബാല്‍, സനൂജ് കുരുവട്ടൂര്‍, ദിപിന്‍ ഹരി, ജസീര്‍ അലി താമരശ്ശേരി, ജൂബി കുറ്റിക്കാട്ടൂര്‍, ബിയേഷ് കോട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."