ലഹരി ഉപയോഗം വര്‍ധിക്കുന്നു
കിനാലൂര്‍: കിനാലൂര്‍ തലയാട് മലയോര മേഖലയിലെ കൗമാരക്കാര്‍ മാരകമായ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നു. ഈ പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികളടക്കം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. സിഗരറ്റിലും പാന്മസാലകളിലും ലഹരി ഉപയോഗം തുടങ്ങുന്ന കൗമാരക്കാര്‍ തുടര്‍ന്ന് കഞ്ചാവില്‍ എത്തിപ്പെടുകയാണ്.
പാന്‍മസാലകളുടെ വില്‍പ്പന കടകളില്‍ നിരോധിച്ചതാണെങ്കിലും അങ്ങാടിയില്‍ ആവശ്യക്കാര്‍ക്ക് ധാരാളം ഇപ്പോഴും ലഭിക്കുന്നുണ്ട്. സ്കൂളുകളില്‍ പി.ടി.എ,എന്‍.എസ്.എസ് ,പൗരസമിതി തുടങ്ങിയ കമ്മിറ്റികളൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗത്തെ നേരിടാന്‍ മാത്രം കാര്യക്ഷമമല്ല ഇവയുടെ പ്രവര്‍ത്തനം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തേണ്ട വിദ്യാര്‍ഥി യുവജന സംഘടനകളും രാഷ്ട്രീയക്കാരും ഇത്തരക്കാര്‍ക്കെതിരേ രംഗത്ത് വരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് .കെ.എസ്.എ.ഡി.സി കേന്ദ്രീകരിച്ച് മദ്യ മയക്കുമരുന്ന് മാഫിയകളുടേയും മദ്യപാനികളുടെയും പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറയായി. ഇവിടെ വീടുകള്‍ കേന്ദ്രീകരിച്ചും അനധികൃത മദ്യ വില്‍പ്പനയടക്കം സജീവമാണ്.ബാലുശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തയാറാണെങ്കിലും നാട്ടുകാരുടെ സഹകരണം കൂടി ഉണ്ടെങ്കിലേ പരിശോധന ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുള്ളൂവെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."