വടകര കൃഷ്ണദാസിനെ അനുസ്മരിച്ചു
വടകര: കൃഷ്ണദാസിന്റെ മധുരിക്കുന്ന ഓര്‍മകള്‍ അയവിറക്കി സഹപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. ഇന്നലെ വൈകിട്ട് മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര ആലക്കല്‍ റസിഡന്‍സിയില്‍ നടന്ന വിചാര സദസ് വേറിട്ട അനുഭവമായി. സംസ്ഥാന പ്രസിഡന്റ് പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് ആരിഫ് കാപ്പില്‍ അധ്യക്ഷമനായി.
കൃഷ്ണദാസിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ച നാസര്‍ ഇബ്‌റാഹിമിനെ ചാലോടന്‍ രാജീവന്‍ പൊന്നാട അണിയിച്ചു. അക്കാദമി യു.എ.ഇ കമ്മിറ്റി ട്രഷറര്‍ സഅദ് പുറക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ മേച്ചേരി, സംസ്ഥാന ഭാരവാഹികളായ എ.കെ മുസ്തഫ തിരൂരങ്ങാടി, കുന്നത്ത് മൊയ്തു മാസ്റ്റര്‍, കെ.കെ നവാസ്, റഷീദ് കുമരനെല്ലൂര്‍, നൗഷാദ് വടകര പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ കോട്ടക്കല്‍, ഫസല്‍ വെള്ളായിക്കോട്, ഷിഫിന്‍ റോഷന്‍ മഞ്ചേരി ഗാനങ്ങള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."