HOME
DETAILS
MAL
പ്ലസ്ടു, വി.എച്ച്.എസ്.ഇ ഫലം: മോഡറേഷന്‍ നല്‍കിയിട്ടും വിജയശതമാനം കുറഞ്ഞു
backup
May 10 2016 | 23:05 PM
തിരുവനന്തപുരം: മോഡറേഷന്‍ നല്‍കിയിട്ടും ഇത്തവണ പ്‌ളസ് ടു, വി.എച്ച്.എസ്.ഇ വിജയശതമാനം കുറഞ്ഞു. പ്ലസ് ടുവിന് കഴിഞ്ഞ വര്‍ഷം 83.96 ആയിരുന്നു വിജയശതമാനം. എന്നാല്‍ അത് ഇത്തവണ 80.94 ശതമാനാമായി കുറഞ്ഞു. വി.എച്ച.എസ്.ഇയിലാകട്ടെ കഴിഞ്ഞ വര്‍ഷം 91.63 ശതമാനം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ 87.72 ശതമാനമായി കുറഞ്ഞു. ഇതു പോലെ വിജയ ശതമാനം കുറഞ്ഞത് 2010 ലായിരുന്നു. എത്ര മോഡറേഷന്‍ നല്‍കിയെന്ന് പരീക്ഷാ ബോര്‍ഡ് വെളിപ്പെടുത്തിയില്ല.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 66 കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം അധ്യാപകര്‍ ഏപ്രില്‍ നാലുമുതല്‍ മൂല്യ നിര്‍ണയ ക്യാംപുകളില്‍ പങ്കെടുത്തു. ഉത്തര സൂചികാ നിര്‍ണയ ശില്‍പശാലയില്‍ വച്ചു തയാറാക്കിയ സൂചകങ്ങളെ പറ്റിയും മൂല്യ നിര്‍ണയത്തെ പറ്റിയും അര ദിവസത്തെ പരിശീലനത്തിനു ശേഷമാണ് അധ്യാപകര്‍ മൂല്യ നിര്‍ണയം ആരംഭിച്ചത്. ഓരോ ജില്ലയിലും ഓരോ ക്യാംപു വീതം ഊര്‍ജതന്ത്രം, രസതന്ത്രം, കണക്ക് എന്നീ വിഷയങ്ങളില്‍ ഇരട്ട മൂല്യ നിര്‍ണയത്തിനു വേണ്ടി പ്രത്യേകം തയാറാക്കപ്പെട്ടിരുന്നു. എന്‍.ഐ.സി തയാറാക്കിയ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് ഇത്തവണയും പരീക്ഷയുടെ സ്‌കോറുകള്‍ ടാബുലേറ്റ് ചെയ്തത്. ഇരട്ട മൂല്യ നിര്‍ണയമുള്ള വിഷയങ്ങളുടെ സ്‌കോറുകള്‍ അതാതു ക്യാംപുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയിട്ടാണ് ടാബുലേറ്റ് ചെയ്തത്. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതര മേഖലയില്‍ പ്രാവീണ്യം പ്രകടിപ്പിച്ച 51,187 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഒന്നും രണ്ടും വര്‍ഷത്തെ പൊതു പരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യ നിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സര്‍ട്ടിഫിക്കേറ്റില്‍ പ്രത്യേകം രേഖപ്പെടുത്തും. സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരത്തോടെ നടക്കും.
ഏപ്രില്‍ അഞ്ചിനാണ് വി.എച്ച്.എസ്.ഇ മൂല്യ നിര്‍ണയം ആരംഭിച്ചത്. 396 ചീഫ് എക്‌സാമിനര്‍മാരുടെ നേതൃത്വത്തില്‍ 1,934 അധ്യാപകരാണ് മൂല്യ നിര്‍ണയ ക്യാംപുകളില്‍ പങ്കെടുത്തത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 13,390 വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 389 സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷയ്ക്കിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."