കൊല്ലൂര്‍ ക്ഷേത്രത്തില്‍ അലങ്കാര വിളക്ക് തകര്‍ന്ന് വീണ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു
കുന്താപുര: ദക്ഷിണ കന്നഡ ജില്ലയിലെ പ്രമുഖ ക്ഷേത്രമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അലങ്കാര വിളക്ക് തകര്‍ന്ന് വീണ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാസര്‍ക്കോട് സ്വദേശികളായ ചിപ്പി (27), കിരണ്‍ കമല്‍ (20), ഹര്‍ഷ (22), ശില്പ (25), രമ (45) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ കുന്താപുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവരാത്രി ആഘോഷം നടന്നു വരുന്ന കൊല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് അലങ്കാരവിളക്ക് തകര്‍ന്ന് ഇവരുടെ ദേഹത്ത് പതിച്ചത്.
ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച അലങ്കാര വിളക്ക് തകര്‍ന്ന് വീഴുകയായിരുന്നു. പരുക്കേറ്റ സ്ത്രീകള്‍ കാസര്‍കോട് ചന്ദ്രഗിരി ഭാഗത്ത് നിന്നുള്ളവരാണെന്നാണ് സൂചന.
15 പേരാണ് കാസര്‍കോട്ട് നിന്നും പോയ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നവരാത്രി ആഘോഷിക്കാനായി ഇവര്‍ കൊല്ലൂരിലെത്തിയത്. സംഭവത്തില്‍ കൊല്ലൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."