യു.എസ് സൈനികര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; ഭീകരാക്രമണമെന്ന് സംശയം
മനാമ: യു.എസ് സൈനികര്‍ സഞ്ചരിച്ചിരുന്ന പിക് അപ് വാനിലേക്ക് കൂറ്റന്‍ ട്രക്ക് ഓടിച്ചു കയറ്റി. ഇതേ തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഡ്രൈവര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഇബ്രാഹിം സുലൈമാന്‍ (38) എന്നയാളാണ് സൈനികര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ട്രാക്ക് ഓടിച്ചു കയറ്റിയത്.
യു.എസ് പൗരന്മാരായ സൈനികരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡ്രൈവറുടെ നീക്കമെന്നു പറയുന്നു. ഇയാള്‍ക്ക് ദാഇഷുമായി ബന്ധമുണ്ടോ എന്നും പൊലിസ് അന്വേഷിച്ചു വരുന്നുണ്ട്.
അതിനിടെ സുലൈമാന്റെ കൈയ്യില്‍ നിന്നും പൊലിസ് ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്. കത്തില്‍ ഇയാള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായാണ് സൂചന.
കുവൈത്ത് ന്യൂസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രതിയുടെ നിരവധി എല്ലുകള്‍ ഒടിഞ്ഞ നിലയിലാണ്. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."