കൈപ്പടയിലെഴുതിയ പാസ്‌പോര്‍ട്ടുമായി തമിഴ്‌നാട് സ്വദേശിയെ തിരിച്ചയച്ചു.
റിയാദ്: കൈപ്പടയില്‍ എഴുതിയ പഴയ കാല പാസപോര്‍ട്ടുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനെത്തിയ തമിഴ്‌നാട് സ്വദേശിയുടെ യാത്ര അധികൃതര്‍ തടഞ്ഞു. ഇത്തരത്തിലുള്ള പഴയ പാസ്സ്‌പോര്‍ട്ടുകള്‍ മാറ്റി പകരം പുതിയ ഡിജിറ്റല്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു മാത്രമേ യാത്ര ചെയ്യാവൂ എന്ന പുതിയ നിയമം പാലിക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ യാത്ര താല്‍കാലികമായി തടയപ്പെട്ടിരിക്കുകയാണ്. വിസകാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇവരുടെ യാത്ര മുടങ്ങിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
ചെന്നൈയിലേക്ക് ശ്രീലങ്കന്‍ എയറില്‍ യാത്ര ചെയ്യാനെത്തിയ തമിഴ്‌നാട് സ്വദേശി സേതു ഫരീദിനെയാണ് വിമാന അധികൃതര്‍ തിരിച്ചയച്ചത്. ഇവരുടെ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ വിമാന അധികൃതരുമായി സാംസാരിച്ചെങ്കിലും റിയാദില്‍ നിന്നും യാത്ര അനുവദിച്ചാലും ഇന്ത്യയില്‍ എത്തിയാല്‍ ഇവര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്നും ദുരിതം അനുഭവിക്കേണ്ടി വരുമെന്ന മറുപടിയാണ് ലഭിച്ചത്. കൈകൊണ്ട് എഴുതപ്പെട്ട പാസ്സ്‌പോര്‍ട്ടുകള്‍ മാറ്റണമെന്ന ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നു ഒരു വര്‍ഷം പിന്നിടാനാകുമ്പോഴും ഇത്തരത്തിലുള്ള പാസ്സ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കില്ലെന്ന അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്റെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇത് ഉപയോഗിച്ച് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ആവശ്യപ്പെട്ടിരുന്നത്. 90 കളില്‍ അനുവദിച്ച 20 വര്‍ഷ കാലാവധിയുള്ള പാസ്‌പ്പോര്‍ട്ടുകളാണ് ഇപ്പോഴും പുതിയ നിയമം അറിയാതെ ആളുകള്‍ ഉപയോഗിക്കുന്നത്. നിയമം പാലിക്കാത്തവര്‍ക്ക് കനത്ത പിഴയും നല്‍കേണ്ടി വരുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടിണുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."