HOME
DETAILS

കെ. മുരളീധരന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം വിവാദത്തില്‍; ഔദ്യോഗികമായി അറിയിക്കാതെ ബഹ്‌റൈനിലെത്തുന്ന നേതാക്കളെ സ്വീകരിക്കില്ലെന്ന് ഒ.ഐ.സി.സി

  
backup
October 10 2016 | 12:10 PM

%e0%b4%95%e0%b5%86-%e0%b4%ae%e0%b5%81%e0%b4%b0%e0%b4%b3%e0%b5%80%e0%b4%a7%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d

മനാമ: കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്റെ ബഹ്‌റൈന്‍ സന്ദര്‍ശനത്തെ ചൊല്ലി ബഹ്‌റൈനിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത. ഒക്ടോബര്‍ 2ന് ബഹ്‌റൈനിലെ മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഗാന്ധി ദര്‍ശന്‍ മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്യാനാണ് കെ.മുരളീധരന്‍ പ്രധാനമായും ബഹ്‌റൈനിലെത്തിയിരുന്നത്. എന്നാല്‍ ബഹ്‌റൈനിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയോ മുരളീധരനെ സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ഇത് ചൂണ്ടി കൂട്ടി പരിപാടിയുടെ സംഘാടകന്‍ കൂടിയായ ബഷീര്‍ അമ്പലായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.


ഇതു സംബന്ധിച്ച വിവാദമാണ് ഇപ്പോഴും കൊഴുക്കുന്നത്. അമ്പലായിക്ക് മറുപടിയായി
ബഹ്‌റൈനിലെ കോണ്‍ഗ്രസ് ഔദ്യോഗിക കൂട്ടായ്മയായ ഒഐസിസി വാര്‍ത്താക്കുറിപ്പിറക്കി.

ഔദ്യോഗികമായി അറിയിക്കാതെ ബഹ്‌റൈനില്‍ വരുന്ന ഒരു കോണ്‍ഗ്രസ് നേതാക്കളെയും കാണുവാനും ദര്‍ശനം നല്‍കുവാനും ബഹ്‌റൈന്‍ ഒഐസിസി തയാറല്ലെന്നാണ് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നേതാക്കളായ ബോബി പാറയില്‍ ,ഗഫൂര്‍ ഉണ്ണിക്കുളം ,രാമനാഥന്‍ ,രഞ്ജിത്ത് പുത്തന്‍പുരക്കല്‍ എന്നിവര്‍ സംയുക്ത വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

മുരളീധരന്‍ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ല .അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവാണ് .അദ്ദേഹം മാത്രമല്ല പല കോണ്‍ഗ്രസ്സ് നേതാക്കളും ബഹ്‌റൈനില്‍ വന്നിട്ടുണ്ട് . പക്ഷെ ഒഐസിസി നേതൃത്വത്തെ അറിയിച്ചിട്ട് വന്ന തെന്നല ബാലകൃഷ്ണപിള്ളയെ മാത്രമാണ് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സ്വീകരിച്ചതും അദ്ദേഹത്തിന്റെ താല്‍പ്പര്യ പ്രകാരം വിളിച്ചു ചേര്‍ത്ത ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുത്തതും .

വിമത സംഘടനകളുടെ പരിപാടികള്‍ക്കായി വരുന്ന നേതാക്കളെ പോയി കാണുന്നതില്‍ നിന്ന് ദേശീയ കമ്മിറ്റി ആരെയും വിലക്കിയിട്ടില്ല .എന്നിരുന്നാലും അത്തരം പരിപാടികളുമായി സഹകരിക്കരുതെന്ന് ഭാരവാഹികളെ ഉണര്‍ത്തേണ്ട ഉത്തരവാദിത്തം ദേശീയ കമ്മിറ്റിക്കുണ്ട് .19/09/2016 ന് ചേര്‍ന്ന ഒഐസിസി ദേശീയ കമ്മിറ്റി അംഗീകരിച്ച പ്രമേയമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതും കെ മുരളീധരന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സഹകരിക്കേണ്ട എന്ന് തീരുമാനിച്ചതും കാരണം കെപിസിസിയുടെ ഔദ്യോഗിക സംഘടന ഒഐസിസി മാത്രമാണ്. രണ്ടു പതിറ്റാണ്ടായി ബഹ്‌റൈനിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ സംഘടനയായ ഒഐസിസിക്ക് 2009 ല്‍ലാണ് കെപിസിസി അംഗീകാരം ലഭിച്ചതാണ് .പിന്നീട് നടന്ന എല്ലാ സമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും കെപിസിസിയുടെ മേല്‍നോട്ടത്തിലും ഉന്നതരായ നേതാക്കളുടെ സാന്നിധ്യത്തിലുമാണ് നടന്നിട്ടുള്ളത് .

2014 ല്‍ മാത്രം ഒഐസിസിയിലേക്ക് കടന്നുവരികയും സ്ഥാന മാനങ്ങള്‍ നേടുകയും ചെയ്തവരുടെ ഉപദേശങ്ങള്‍ ഒഐസിസിക്ക് ആവശ്യമില്ല .രണ്ട് യുവ എം.എല്‍.എമാര്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയും യൂത്ത് കോണ്‍ഗ്രസ്സ് ,കെ.എസ് .യു സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമര മുറകള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ ഒഐസിസി ശത്രുക്കളുടെ പരിപാടിയിലേക്ക് വരികയും പണക്കാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തതിനെ ഞങ്ങള്‍ പരസ്യമായി ചോദ്യം ചെയ്യാതിരുന്നത് ഞങ്ങളുടെ അച്ചടക്ക ബോധം ഒന്ന് കൊണ്ട് മാത്രമാണ് .പത്ര മാധ്യമങ്ങളില്‍ പേര് വരാനും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുവാനും വേണ്ടി ചിലര്‍ കാണിക്കുന്ന മൂന്നാം കിട അഭ്യാസ പ്രകടനങ്ങള്‍ ബഹ്‌റൈനിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനും എം.പിയും ആയിരുന്ന കെ. മുരളീധരന്‍ എം.എല്‍.എയേയും തന്നെയും ഒ.ഐ.സി.സി അവഹേളിച്ചുവെന്ന് ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ അമ്പലായി ആരോപിച്ചു. മാഹത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഗാന്ധിദര്‍ശന്‍ മാനവ മൈത്രീ സംഗമത്തിന്റെ അതിഥിയായി ഇവിടെ എത്തിയ കെ. മുരളീധരനെ ഒ.ഐ.സി.സി അംഗങ്ങള്‍ കാണാന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്തും അദ്ദേഹത്തെ കാണാന്‍ ഒ.ഐ.സി.സി ഭാരവാഹികളെ വിലക്കിയതും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും യോജിക്കുന്ന പ്രവര്‍ത്തനമല്ലെന്ന് ബഷീര്‍ അമ്പലായി പറഞ്ഞു. അതുകൂടാതെ മുരളീധരനെ സന്ദര്‍ശിച്ച തനിക്കെതിരെ ഫോര്‍.പി.എം ന്യൂസില്‍ കൂടി അവഹേളനപരപായ പരാമര്‍ശം നടത്തുകയും ചെയ്തു. ഒ.ഐ.സി.സി പ്രസിഡണ്ട് ബിനു കുന്നന്താനം പറഞ്ഞ തരത്തിലുള്ള യാതൊരുവിധ അച്ചടക്ക നടപടികളും തനിക്കെതിരെ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബഷീര്‍ പറഞ്ഞു.

മഹാത്മാഗാന്ധി പരിപാടി ഒ.ഐ.സി.സിയുടെ ഔദ്യോഗിക പരിപാടി അല്ലെങ്കില്‍ പോലും അതില്‍ ഇതിന് മുമ്പും സംബന്ധിക്കാന്‍ എത്തിയ മുന്‍ കെ.പി.സി.സി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപ്പിള്ള, പി.ടി തോമസ് എം.എല്‍.എ, വി.ടി ബല്‍റാം എം.എല്‍.എ, തലേക്കുന്നില്‍ ബഷീര്‍, പീതാബരക്കുറുപ്പ്. ജി.കാര്‍ത്തികേയന്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മറ്റു സംഘടനകളുടെ ചടങ്ങുകളിലേയ്ക്കും വ്യക്തികളുടെ ചടങ്ങുകള്‍ക്കും പല തവണകളായി ഇവിടെ വന്നപ്പോള്‍ ഒ.ഐ.സി.സി നേതാക്കള്‍ അവരെ കാണാന്‍ പോയത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നിരിക്കെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് കെ. മുരളീധരനെ കാണാന്‍ പാടില്ലെന്നും അദ്ദേഹത്തെ കാണാതിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കൂച്ച് വിലങ്ങിടുകയും ഭീഷണിപ്പെടുത്തലും ചെയ്ത നടപടി ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ഭൂഷണമല്ലെന്നും ബഷീര്‍ പറഞ്ഞു.

എന്നാല്‍ ഒ.ഐ.സി.സിയുടെ വിലക്കുണ്ടായിട്ടും ബഹ്‌റിനിലെ ഒ.ഐ.സി.സിയുടെ ചില ഭാരവാഹികള്‍ മുരളീധരനെ കാണാന്‍ പോയതിന്റെ തെളിവുകള്‍ താന്‍ കൈമാറാന്‍ തയ്യാറാണെന്നും 20ഓളം വരുന്ന ഈ പ്രവര്‍ത്തകര്‍ക്കെതിരെ ഒ.ഐ.സി.സി എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് ഒ.ഐ.സി.സി ഭാരവാഹികള്‍ പറയണമെന്നും ബഷീര്‍ അമ്പലായി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  8 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  9 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  13 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago