പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സംവാദത്തില്‍ ഹിലരിക്ക് മുന്‍തൂക്കം
തെരഞ്ഞെടുപ്പ് സംവാദം വ്യക്തിപരമായ പോരാട്ടമായി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സംവാദത്തിലും ഹിലരിക്ക് മുന്‍തൂക്കം. അടുത്തിടെ സ്ത്രീകളെക്കുറിച്ചുള്ള ട്രംപിന്റെ മോശമായ സംസാരത്തിന്റെ പുറത്തുവന്ന ദൃശ്യങ്ങള്‍ ഹിലരി ക്ലിന്റനു തുറുപ്പു ചീട്ടായി. അശ്ലീല പ്രയോഗ വിവാദത്തോടെ പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ട്രംപ് തെളിയിച്ചതായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിലൂടെ ട്രംപിന്റെ യഥാര്‍ഥ മുഖമാണ് പുറത്തുവന്നതെന്നും ഹിലരി പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ഡൊനാള്‍ഡ് ട്രംപ് രണ്ടാം സംവാദത്തില്‍ അശ്ലീല പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞായിരുന്നു തുടക്കം. ഓഫീസ് ആവശ്യങ്ങള്‍ക്ക് ഹിലരി സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ച വിഷയമെടുത്തും ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണമുന്നയിച്ചും ട്രംപ് ആഞ്ഞടിച്ചു. താന്‍ പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തതെന്നും ഇതെല്ലാം പ്രാവര്‍ത്തികമാക്കിയ ആളാണ് ബില്‍ കിന്റണ്‍ എന്ന് ട്രംപ് പരിഹസിച്ചു. ഹിലരിയുടെ ഇ മെയില്‍ വിവാദത്തെക്കുറിച്ചും ട്രംപ് രൂക്ഷമായ വിമര്‍ശനം നടത്തി. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുന്ന സമീപനമാണ് ഹിലരിയുടേതെന്നും അധികാരത്തിലെത്തിയാല്‍ ഈ വിഷയം പ്രത്യേകം അന്വേഷിച്ച് ഹിലരിയെ ജയിലിലടയ്ക്കുമെുന്നും ട്രംപ് ഭീഷണി മുഴക്കി.
90 മിനിറ്റോളം നീണ്ടു നിന്ന സംവാദത്തില്‍ നിറഞ്ഞത് അധികവും വ്യക്തിപരമായ അധിക്ഷേപങ്ങളാണ്. സര്‍വേഫലങ്ങള്‍ പ്രകാരം ഈ സംവാദത്തിലും ഹിലരിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. സംവാദത്തിന്റെ തുടക്കത്തില്‍ ഇരുവരും ഹസ്തദാനം ചെയ്യാന്‍ തയാറാകാതിരുന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."