ഗ്യാലക്സി നോട്ട് 7 ന്റെ നിര്‍മ്മാണം സാംസങ് നിര്‍ത്തി
തീപിടിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങ് വിപണിയില്‍ നിന്ന് പിന്‍വലിച്ച ഗ്യാലക്സി നോട്ട് 7ന്റെ നിര്‍മാണം പൂർണമായും നിര്‍ത്തി. നേരത്തെ തകരാറിനെ തുടര്‍ന്ന് വിറ്റ ഫോണുകള്‍ കമ്പനി തിരികെ വാങ്ങി പകരം പുതിയ ഫോണുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പകരം നല്കിയ ഫോണുകളും തീപിടിച്ച സാഹചര്യത്തില്‍ കമ്പനി താല്കാലികമായി ഗ്യാലക്സി നോട്ട് 7ന്റെ നിര്‍മാണം നിര്‍ത്തിയിരുന്നു.
2016 ആഗസ്റ്റില്‍ വിപണിയിലിറക്കിയ നോട്ട് 7 25 ലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് പരാതിയെ തുടർന്ന് തിരിച്ചുവിളിച്ചത്. ബാറ്ററി മാറ്റി നല്കിയ ഫോണുകളും തീപിടിക്കാന്‍ തുടങ്ങിയതോടെയാണ് കമ്പനി ഉത്പാദനം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചത്.സുരക്ഷ മുന്നില്‍കണ്ട് ഗ്യാലക്സി നോട്ട് 7 ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപഭോക്താക്കളോട് കഴിഞ്ഞ ദിവസം കമ്പനി ആവശ്യപ്പെട്ടിരുന്നു.
കമ്പനി മാറ്റി നല്കിയ ഫോണില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഈയാഴ്ച സൗത്വെസ്റ്റ് എയര്ൈലന് വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."