കാവ്യാര്‍ച്ചനയിലൂടെ സ്മരണാഞ്ജാലി
അഞ്ചാലുമ്മൂട്: കവിയും ഗാനരചയിതാവുമായ ചാത്തന്നൂര്‍ മോഹന് 16 യുവ കവികള്‍ കവിതകള്‍ ചൊല്ലി സ്മരണാഞ്ജലി അര്‍പ്പിച്ചു.
നീരാവില്‍ നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലായിരുന്നു ചാത്തന്നൂര്‍ മോഹന്‍ കാവ്യ സ്മൃതി സന്ധ്യ സംഘടിപ്പിച്ചത്. കവി ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ബാബു പാക്കനാര്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, നീരാവില്‍ വിശ്വമോഹനന്‍, ഗണപൂജാരി, സങ്, സി.വി. പ്രസന്നകുമാര്‍, ഫിര്‍ദൗസ് കായല്‍പുറം, അപ്‌സര ശശികുമാര്‍, ഇത്തിക്കര ശ്രീകുമാര്‍, കെ.ജി. രാജു, രാജു കൃഷ്ണ, അന്‍സാരി കൊട്ടിയം, മധുതട്ടാമല, അനൂപ് എന്നിവര്‍ കവിതകള്‍ ചൊല്ലി. അജിത് പ്ലാക്കാട് മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. ശശിധരന്‍ പിള്ള അധ്യക്ഷനായിരുന്നു, എസ്. നാസര്‍,ഡി. ദിലീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വി. ഹര്‍ഷകുമാര്‍ 'നമുക്കു ജാതിയില്ല' എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."