സമര്‍പ്പിതമായ തൊഴില്‍ സേവനം ആത്മീയ വിശുദ്ധിയിലേക്കുള്ള പാത: ഡോ. ഫെര്‍ഡിനാന്റ്
അഞ്ചാലുമ്മൂട്: സമര്‍പ്പിതവും കളങ്കരഹിതവുമായ തൊഴില്‍ സേവനം ആത്മീയ വിശുദ്ധിയിലേക്കുള്ള പവിത്രപാതയാണെന്ന് ഡോ. ഫെര്‍ഡിനന്റ് കായാവില്‍ പറഞ്ഞു. നീരാവില്‍ നവോദയം ഗ്രന്ഥശാലയുടെ ത്രിദിന വിജയദശമി ആഘോഷത്തോടനുബന്ധിച്ചുള്ള പ്രതിഭാസംഗംമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കര്‍ അധ്യക്ഷനായി.
ചടങ്ങില്‍ തൊഴില്‍ സേവന മികവിനുള്ള ഗ്രന്ഥശാലയുടെ എന്‍. ശിവശങ്കരപിള്ള സ്മാരക അവാര്‍ഡ്, മികച്ച ഗ്രാമീണ ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള പ്രൊഫ: കല്ലടരാമചന്ദ്രന്‍ സ്മാരക അവാര്‍ഡ് എന്നിവ ഡോ. കെ. ശിവരാമകൃഷ്ണപിള്ള, ജി.ആര്‍. സുരേന്ദ്രപിള്ള എന്നിവര്‍ക്ക് ഡോ. ഫെര്‍ഡിനാന്റ് കായാവില്‍, മേയര്‍ വി. രാജേന്ദ്രബാബു എന്നിവര്‍ സമ്മാനിച്ചു. മികച്ച ബാന്റ് ട്രൂപ്പിനുള്ള ഹംദാ സ്മാരക അവാര്‍ഡ് വിമലഹൃദയക്കും, മെക്കാനിക്കല്‍ എന്‍ജിനിയറിങിന് ഒന്നാം റാങ്ക് നേടിയ എസ്. ആര്‍. ഗുരുരാജ്, ഡോ. ആര്‍. അജിത്, കാന്‍സര്‍ ചികിത്സാ ഗവേഷണത്തിന് രാജ്യാന്തര ബഹുമതിക്കര്‍ഹനായ ഡോ. മന്‍സൂര്‍ കോയാക്കുട്ടി, അംബേദ്കര്‍ പുരസ്‌കാര ജേതാവ് യമുനാ ദൈവത്താള്‍, പൊലിസ് പരിശീലകന്‍ ജി.പി. രാജശേഖരന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ എന്‍. പ്രഭാകരന്‍, ദേശീയ മൂട്ട് കോര്‍ട്ട് ബെസ്റ്റ് റിസര്‍ച്ചര്‍ ജേതാവ് നവീന്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെടെ അന്‍പതിലധികം പേരേ നവോദയം പ്രതിഭാ പുരസ്‌കാരവും കാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു. കെ. വിജയരാഘവന്‍ സ്മാരകാ അവാര്‍ഡ് ജേതാവ് ഡോ. ബി. എ രാജാകൃഷ്ണന്‍, സംസ്ഥാന മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവരെ പ്രത്യേകമായി ആദരിച്ചു.
കെ. രവീന്ദ്രന്‍ സ്മാരക ജില്ലാതല ഫോട്ടോ ഗ്രാഫി മത്സരവിജയികളായ ജി. സുധാകരന്‍ ആര്‍. മുരളി, ഗിരീഷ് കുമാര്‍ എന്നിവര്‍ക്ക് ഡോ: ബി.എ. രാജാകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ടി.കെ. സന്തോഷ് കുമാര്‍, എ. ഗോപകുമാര്‍ ബി. അനില്‍കുമാര്‍, ആര്‍. അജിത്, തൃക്കടവൂര്‍ സാഹിത്യ സമാജം ഗ്രന്ഥശാലപ്രസിഡന്റ് ബി. രവിന്ദ്രന്‍ പിള്ള,ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍,സെക്രട്ടറി എസ്. നാസര്‍,വി. ബിജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."