HOME
DETAILS
MAL
വാഴകളില്‍ ഇലകരിച്ചില്‍ രോഗം; കര്‍ഷകര്‍ പ്രതിസന്ധിയില്‍
backup
October 11 2016 | 18:10 PM
മേപ്പാടി: ഇല കരിച്ചില്‍ രോഗം വ്യാപകമായതോടെ നേന്ത്രവാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മാസങ്ങള്‍ മാത്രം പ്രായമുള്ള വാഴ തൈകളിലാണ് ഇല കരിച്ചില്‍ കണ്ടുവരുന്നത്. സാധാരണ ഗതിയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെറിയ തോതില്‍ ഇലകരിച്ചില്‍ കണ്ടുവന്നിരുന്നെങ്കില് ഇപ്പോള്‍ വ്യാപകമായി രോഗം കണ്ടുവരുന്നുണ്ട്. മഴക്കുറവിനെ തുടര്‍ന്നുള്ള നീര്വാര്ച്ചയാണ് രോഗ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടാം വളം നല്‍കേണ്ട സമയമാണിത്. എന്നാല്‍ മഴയില്ലാതായതോടെ വളം നല്കാന് പറ്റാത്ത സ്ഥിതിയാണ്. ജല സേചനം നടത്തി മാത്രമേ ഇനി വളം പ്രയോഗിക്കാനാവൂ. ഇലകരിച്ചില്‍ പ്രതിരോധിച്ചില്ലങ്കില്‍ നേന്ത്രക്കുല ഉല്‍പ്പാദനത്തെ തന്നെ അത് ദോശകരമായി ബാധിക്കും. ഇത്തവണ നേന്ത്രക്കുലക്ക് മികച്ച വില ലഭിച്ചതിനാല്‍ കൂടുതല്‍ പേര് വാഴ കൃഷിയില്‍ സജീവമാണ്. ഇതിനിടയിലാണ് രോഗം കണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."