HOME
DETAILS

നടു റോഡില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവം: മുഴുവന്‍ പ്രതികളും അറസ്റ്റില്‍

  
backup
October 11 2016 | 18:10 PM

%e0%b4%a8%e0%b4%9f%e0%b5%81-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf


നേമം: കാരയ്ക്കാമണ്ഡപത്തിനു സമീപം തുലവിളയില്‍ വച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നേമം വെളളായണി അന്‍ തസ്ലി വീട്ടില്‍ കബീറിന്റെ മകന്‍ റഫീക്കിനെ (24) നടു റോഡില്‍ വച്ച് അടിച്ചു കൊന്ന കേസിലെ ഏഴു പ്രതികളെ കഴിഞ്ഞദിവസം നേമം പൊലീസ് അറസ്റ്റ് ചെയ്തു.
പുതിയ കാരയ്ക്കാമണ്ഡപം ബി.എന്‍.വി കോംപ്ലക്‌സിനു സമീപം മൈദീന്‍ കണ്ണിന്റെ മകന്‍ ആഷര്‍ (24), പഴയ കാരയ്ക്കാമണ്ഡപം പളളികുളം ലെയ്‌നില്‍ എ.ജെ ഹൗസില്‍ അബുബക്കറുടെ മകന്‍ അബുഷാക്കീര്‍ (33), പഴയ കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മന്‍സിലില്‍ മാഹീന്റെ മകന്‍ ആരിഫ് (30), പുതിയ കാരയ്ക്കാമണ്ഡപം ശിവന്‍ കോവിലിനു പുറകില്‍ ഹുസൈന്‍ന്റെ മകന്‍ നൗഫല്‍ (23), മണക്കാട് ആറ്റുകാല്‍ ചിറപ്പാലം ബണ്ട് റോഡില്‍ ശിവ ഭവനത്തില്‍ ശശികുമാറിന്റെ മകന്‍ മുഹമ്മദ് മാലിക് (24) , നേമം കാരയ്ക്കാമണ്ഡപം പുത്തന്‍വിളാകം വാഹിദ് മന്‍സിലില്‍ അബ്ദുള്‍ വാഹിദിന്റെ മകന്‍ ഹബീബ് (24), നേമം കാരയ്ക്കാമണ്ഡപം പളളിവിളാകം വീട്ടില്‍ അബ്ദുള്‍ റഹീമിന്റെ മകന്‍ ആഷിക് (23) എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രധാന പ്രതി അന്‍സക്കീര്‍ ദിവസങ്ങള്‍ക്കു മുന്‍പ് പിടിയിലായിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.കൃത്യം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാനായത് അന്വേഷണ സംഘത്തിന് നേട്ടമായി. അബുഷാക്കീറും കാരയ്ക്കാമണ്ഡപത്തിലെ ഗുണ്ടയുമായ തൗഫീറും തമ്മിലുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് അസി.കമ്മിഷണര്‍ കെ.എസ്.ഗോപകുമാര്‍, നേമം സി.ഐ.ദിലീപ്കുമാര്‍ ദാസ്, എസ്.ഐ.ആര്‍.ശിവകുമാര്‍, എ.എസ്.ഐ മാരായ മാഹീന്‍കണ്ണ്, മുഹമ്മദ് അലി, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ബിനു, സാബുചന്ദ്രന്‍, സാം ജോസ്, ബിമല്‍മിത്ര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago