വാളാട് സാംസ്കാരിക നിലയം കാടുകയറി നശിക്കുന്നു ഇത് സാമൂഹ്യവിരുദ്ധരുടെ 'സാംസ്കാരിക നിലയം'
വാളാട്: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സാംസ്കാരിക നിലയം കാടുകയറി നശിക്കുന്നു. വാളാട് പ്രദേശത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വാളാട്-മൂളിത്തോട് ജങ്ഷനിലുള്ള സാംസ്കാരിക നിലയമാണ് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സംസ്കാരിക നിലയം കം ഷോപ്പിങ് കോംപ്ലക്സ് എന്ന പ്രൊജക്ട് ആവിഷ്കരിച്ചിരുന്നെങ്കിലും എസ്റ്റിമേറ്റിന്റെ അപാകത കാരണം അനുമതി ലഭിക്കാതെ പോകുകയായിരുന്നു.
തുടര്‍ന്നു നിലവില്‍ വന്ന ഭരണ സമിതി ആദ്യം മുപ്പത് ലക്ഷത്തിന്റെയും പിന്നീട് നാല്പത്തഞ്ചു ലക്ഷത്തിന്റെയും ബജറ്റ് അവതരിപ്പിക്കുകയും എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം നേടുകയും ചെയ്തു. ഒക്ടോബര്‍ ആദ്യവാരം പണി ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റാന്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയ സാംസ്കാരിക നിലയം പുതുക്കി പണിത് പ്രവര്‍ത്തന യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."