HOME
DETAILS
MAL
ടോറന്‍സ് സമ്പ്രദായം നടപ്പില്‍ വരുത്തണമെന്ന്
backup
October 11 2016 | 18:10 PM
കല്‍പ്പറ്റ: സ്ഥലം രജിസ്ട്രേഷന് സമയത്ത് ടോറന്‍സ് സമ്പ്രദായം നടപ്പില്‍ വരുത്തണമെന്ന് ജില്ലാ പ്രൈവറ്റ് ലാന്‍ഡ് സര്‍വേഴ്സ് അസോസിയേഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രകാരം പോക്കുവരവു ചെയ്യുമ്പോള്‍ സ്ഥലത്തിന് പുതിയ സര്‍വേ നമ്പര്‍ നല്കുന്ന രീതിയും നിലവില്‍ വന്ന സാഹചര്യത്തില്‍ മേല്‍വസ്തു ഭൂമിയില്‍ കണ്ടുപിടിക്കാന്‍ നിര്‍വാഹം ഇല്ലാത്തതിനാല്‍ ആധാരം രജിസ്ട്രേഷന് സമയത്ത് ആധാരത്തോടൊപ്പം എഫ്.എം.ബിയുടെ സഹായത്തോടെ ഭൂമിയുടെ സ്കെച്ച് തയാറാക്കി രജസ്റ്റര്‍ ചെയ്യുന്ന ടോറന്‍സ് സമ്പ്രദായം നടപ്പിലാക്കണമെന്ന് പി.എല്‍.എസ്.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാര്‍ അധ്യക്ഷനായി. റജി വര്‍ഗീസ്, സി.സി ജോസ്, സെക്രട്ടറി കെ.പി ശിവദാസന്‍, വി.കെ ഗോവിന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."