അജ്മലിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
നായ്ക്കട്ടി: കഴിഞ്ഞ ദിവസം നായ്ക്കട്ടി ടൗണിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ട 15കാരന്‍ മുഹമ്മദ് അജ്മലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അജ്മലിനെ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ അജ്മലിനെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഒപ്പറേഷന്‍ നടത്തിയെങ്കിലും അജ്മലിന് ബോധം തിരിച്ചു കിട്ടിയിരുന്നില്ല.
നാട്ടില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനും ഏറ്റവും അച്ചടക്കമുള്ള വിദ്യാര്‍ഥിയുമായിരുന്നു അജ്മല്‍. നായ്ക്കട്ടി മദ്‌റസയില്‍ ഒന്‍പതാം ക്ലാസിലും മാതമംഗലം ഗവണ്‍മെന്റ് സ്‌കൂളില്‍ പത്താം ക്ലാസിലും പഠിക്കുകയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഏത് നല്ല കാര്യങ്ങളിലും സാന്നിധ്യമറിയിച്ചിരുന്ന അജ്മല്‍ വ്യാഴാഴ്ച പള്ളിയില്‍ നടക്കുന്ന സ്വലാത്തിന്റെ പിരിവിലൂടെ ലഭിക്കുന്ന തുച്ഛമായ കമ്മിഷന്റെ നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി നായ്ക്കട്ടി പള്ളി നിര്‍മാണത്തിലേക്ക് സംഭാവന ചെയ്തത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മഹല്ലു കമ്മിറ്റി അജ്മലിന്റെ ഈ പ്രവൃത്തിക്ക് പ്രത്യേക ആദരം നല്‍കുകയും ചെയ്തിരുന്നു. അജ്മലിന്റെ നിര്യാണത്തില്‍ ഒരു നാട് മുഴുവന്‍ ദു:ഖത്തിലായത് ചെറുപ്രായത്തില്‍ തന്നെ ഈ ബാലന്‍ നേടിയ അംഗീകാരമാണ് കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."