ജലസംഭരണികളില്‍ മത്സ്യകൃഷി ആരംഭിക്കണമെന്ന്
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന റിസര്‍വോയറുകളായ കാരാപ്പുഴ, ബാണാസുര സാഗര്‍ എന്നിവിടങ്ങളില്‍ കൂടുകളിലെ മത്സ്യകൃഷി ആരംഭിക്കാനും വിവിധ വകുപ്പുകള്‍ മുഖേനെ നിര്‍മിച്ച ജലാശയങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനും പദ്ധതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റേഴ്‌സ് വെല്‍ഫെയര്‍ ഫോറം അധികൃതരോട് ആവശ്യപ്പെട്ടു. കൂടുകളില്‍ മത്സ്യം വളര്‍ത്തുമ്പോള്‍ വര്‍ഷത്തില്‍ രണ്ട് തവണ വിളവെടുക്കാനും പരമാവധി മത്സ്യം ഉപയോഗ യോഗ്യമാക്കാനും സാധിക്കും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഈ റിസര്‍വോയറുകളുടെ സമീപം 'റെഡി റ്റു ഈറ്റ് ഔട്‌ലെറ്റുകള്‍' സ്ഥാപിച്ച് ശുദ്ധമായ മത്സ്യ വിഭവങ്ങള്‍ നല്‍കാന്‍ സാധിക്കും. രാസ വസ്തുക്കള്‍ ചേര്‍ത്ത് ജില്ലയിലെത്തുന്ന മത്സ്യങ്ങള്‍ക്ക് പകരം പുതുമയുള്ള രുചികരമായ നാടന്‍ മത്സ്യങ്ങളെയും വളര്‍ത്തു മത്സ്യങ്ങളെയും വില്‍ക്കാനുള്ള ശീതീകരണ സംവിധാനമുള്ള 'ഫ്രഷ് ഫിഷ് മാര്‍ട്ടുകള്‍' ജില്ലയില്‍ ആരംഭിക്കണമെന്നും വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു.
വയനാടിന് അനുവദിക്കപ്പെട്ട മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ ജില്ലക്ക് ആവശ്യമായ മത്സ്യവിത്ത് ഈ കേന്ദ്രം മുഖേനെ വിതരണം ചെയ്യണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായി. സെക്രട്ടറി പി. വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എ അഗസ്റ്റിന്‍, രാജി ഹരീന്ദ്രനാഥ്, മോളി പൗലോസ്, വി.എം സ്വപ്ന, സി.എസ് ബെന്നി, ടി കെന്നഡി, ഗീത സജീവ്, അബൂബക്കര്‍ സാദിഖ്, പി.എ സണ്ണി, ടി.കെ പ്രസീത, പൂര്‍ണ്ണിമ മനോജ്, സി.എ ഇസ്മത്ത്, സിനി രാമചന്ദ്രന്‍, കെ.എസ് പ്രജിത, ധന്യ വിശ്വന്‍, ലിസ്സി ജോസഫ്, ടി.കെ ജ്യോസ്‌ന, ധന്യ പോള്‍, വി.ടി ഷെറിന്‍, രതീഷ്‌കുമാര്‍, എം. സമൂന, സിന്ധുമോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."