HOME
DETAILS

അമ്പലപ്പുഴ നിലനിര്‍ത്താന്‍ ജി.സുധാകരന്‍; അട്ടിമറിക്കാന്‍ ഷെയ്ക്ക് പി.ഹാരിസ്

  
backup
May 11 2016 | 05:05 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be
അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ അങ്കം കൊഴുക്കുന്നു. മുന്നണി സ്ഥാനാര്‍ഥികള്‍ അവസാന ഘട്ട പ്രചാരണം ശക്തമാക്കിയതോടെ പ്രവചനാതീതമാണ് കാര്യങ്ങള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷെയ്ക്ക് പി.ഹാരിസെത്തുമ്പോള്‍ ആദ്യഘട്ടത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ജി.സുധാകരന്‍. എന്നാല്‍ പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ ഇരു സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പമാണ്. യുവത്വത്തിന്റെ പ്രസരിപ്പോടെ മണ്ഡലം പിടിച്ചെടുക്കാനുള്ള സകല അടവും പുറത്തെടുക്കകയാണ് ഷെയ്ക്ക് പി.ഹാരിസ്. ചിട്ടയായ പ്രവര്‍ത്തനങ്ങളും പ്രതിസന്ധികളില്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങളും യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു.കൂടാതെ ഗ്രൂപ്പു സമവാക്യങ്ങള്‍ ഇക്കുറി മണ്ഡലത്തില്‍ സ്വാധീനം ചെലുത്താത്തതും ഷെയ്ക്കിന്റെ വിജയ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നു. എന്നാല്‍ ഹാട്രിക് വിജയം തേടുന്ന ഇടത് സ്ഥാനാര്‍ഥി ജി.സുധാകരനും മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയില്‍ തന്നെയാണ്. ഇടതു പക്ഷത്തോട് പൊതുവേ ചായുന്ന അമ്പലപ്പുഴ തനിക്ക് ഒരിക്കല്‍ കൂടി അവസരം തരുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി ജി. സുധാകരന്‍ പ്രചരണത്തിന്റെ നാലാം ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണങ്ങളും കുടുംബയോഗങ്ങളും ഉള്‍പ്പെടെ പ്രചരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സുധാകരന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷേക്ക്. പി . ഹാരിസ് പദയാത്രകളും പര്യടനവും നടത്തുന്നതിന്റെ തിരക്കിലാണ്. ഇരു സ്ഥാനാര്‍ഥികള്‍ക്കും ആവേശകരമായ സ്വീകരണമാണ് ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്നത്.അതിനാല്‍ തന്നെ ഇക്കുറി പ്രവചനങ്ങള്‍ക്ക് വഴങ്ങാത്ത മണ്ഡലമായി അമ്പലപ്പുഴ മാറി.അടിയൊഴുക്കകളാണ് ഇത്തവണ നിര്‍ണയിക്കുക. ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും ഉള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുത്ത റോഡ് ഷോയും നടന്നു കഴിഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥി എല്‍.പി ജയചന്ദ്രന്റെ ഇനിയുളള പ്രചരണങ്ങള്‍ കുടുംബയോഗം കേന്ദ്രീകരിച്ചാണ്. എസ്.യു.സി.ഐ സ്ഥാനാര്‍ഥി ആര്‍.അര്‍ജുനന്‍ തീരദേശപര്യടന തിരക്കിലാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാസര്‍ ആറാട്ടുപുഴയും പ്രചരണം ഊര്‍ജ്ജിതമാക്കി. പി.ഡി.പി സ്ഥാനാര്‍ഥി എ അന്‍സാരിയും എസ്.ഡി.പി ഐ യുടെ കെ.എസ് ഷാനും ശക്തി തെളിയിക്കാന്‍ മത്സരരംഗത്തുളളപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ബദലായി അഡ്വ. നാസര്‍ പൈങ്ങാമഠവും പ്രചരണരംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മണ്ഡത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നാലിടത്തും സി.പി.എം ആണ് ഭരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണവും സി.പി.എമ്മിനു തന്നെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച പ്രകടനമണ് കാഴ്ചവെച്ചത്. അതിന്റെ ആവര്‍ത്തനമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുധാകരനെ തുണച്ച ന്യൂനപക്ഷ വോട്ടുകള്‍ ഇക്കുറി ഭിന്നിക്കുമെന്ന വിലയിരുത്തലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പു തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനാല്‍ പ്രചാരണ രംഗത്ത് സുധാകരന് ഒട്ടേറെ സമയം ലഭിച്ചു. മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരെയും നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനും സുധാകരന് കഴിഞ്ഞു. കൂടാതെ വിഭാഗീയതക്ക് അല്‍പം ശമനം വന്നതും ജിയുടെ തലവേദന കുറച്ചിട്ടുണ്ട്. വൈകിയെത്തിയെങ്കിലും ഹാരിസും അമ്പലപ്പുഴയുടെ ഹൃദയം കീഴടക്കിയാണ് പ്രചാരണത്തില്‍ മുന്നേറുന്നത്. യുവത്വത്തിന്റെ കരുത്തില്‍ ജി.സുധാകരനെ അട്ടിമറിക്കുമെന്ന പ്രതീക്ഷയിലാണ് ഷെയ്ക്ക് പി.ഹാരിസും യു.ഡി.എഫും.ഏതായാലും തുള്ളലിന്റെ നാട് ആവേശകരമായ പോരാട്ടത്തിനാണ് ഇക്കുറി സാക്ഷ്യം വഹിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago