യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു
തൃപ്രയാര്‍: 32ാമത് സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ തൃശൂരും പുരുഷ വിഭാഗത്തില്‍ എറണാകുളവും ജേതാക്കളായി. വാശിയേറിയ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കു കോട്ടയത്തെ പരാജയപ്പെടുത്തിയാണ് വനിതാ വിഭാഗത്തില്‍ തൃശൂര്‍ ചാംപ്യന്മാരായത്.
അഞ്ചു സെറ്റ് നീണ്ട പുരുഷ വിഭാഗം ഫൈനലില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കു തൃശൂരിനെ തകര്‍ത്ത് എറണാകുളം ചാംപ്യന്മാരായി. ഇരു ടീമുകളും രണ്ടു സെറ്റുകള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അഞ്ചാം സെറ്റിലേക്കു നീണ്ടത്.
പുരുഷവിഭാഗം ലൂസേഴ്സ് ഫൈനലില്‍ കോഴിക്കോടിനെ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി കോട്ടയം മൂന്നാം സ്ഥാനക്കാരായി. വനിതാ വിഭാഗത്തില്‍ ഇടുക്കിയെ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി കണ്ണൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഗീതാഗോപി എം.എല്‍.എയും ടി.എസ്.ജി.എ ചെയര്മാന് ടി.എന്‍.പ്രതാപനും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.
സംസ്ഥാന വോളിബോള്‍ അസോസിയേഷന് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, ജില്ലാ പ്രസിഡന്റ് തോമസ് കാളിയങ്കര, അജിത്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."