സ്വാശ്രയ സ്ഥാപനങ്ങളോട് സര്‍ക്കാരിന് അയിത്തമില്ല: മന്ത്രി എ.സി മൊയ്തീന്
എരുമപ്പെട്ടി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടു എല്‍.ഡി.എഫ് സര്‍ക്കാരിനു അയിത്തമില്ലെന്നും അതേസമയം നടത്തിപ്പിലും ഫീസ് ഈടാക്കുന്നതിലും ചില നിയന്ത്രണങ്ങള്‍ വേണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്. എരുമപ്പെട്ടി ഫൊറോന പള്ളിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്കൂളിനെ മാതൃകാ സ്കൂളായി തിരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു. മാനേജ്മെന്റും പി.ടി.എ കമ്മിറ്റിയും ചേര്‍ന്നു സ്വരൂപിച്ച ഒരു ലക്ഷം രൂപ സ്കൂളിലെ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട@ിലേക്കു കൈമാറി.
ഫാ. ഡോ. ആന്റണി ചെമ്പകശ്ശേരി അധ്യക്ഷനായി. ഫാ. ജോര്‍ജ് തേറാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന വികാരി പോള്‍ താണിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാല്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്, ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണി എസ്. നായര്‍, ഗ്രാമപഞ്ചായത്ത് അംഗം അനിത വിന്‍സെന്റ്, പ്രധാനാധ്യാപിക സി.ജി സോഫിയ, വി. കേശവന്, കെ.സി ഫ്രാന്‍സീസ്, റിട്ട. മേജര്‍ കെ.പി ജോസഫ്, ജോണ്‍ ലൂയീസ് കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."