ടെക്കികളുടെ പഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്നു
കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിന് മുന്നില്‍ പിടിച്ചുപറി. ഹോസ്റ്റലില്‍ നിന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പോയ പാര്‍ക്ക് ജീവനക്കാരികളായ മൂന്ന് പേരെ തടഞ്ഞു നിര്‍ത്തിമൊബൈല്‍ ഫോണും, പഴ്
സും കവര്‍ന്നു.
പാര്‍ക്കിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വച്ച് ഇന്നലെ രാത്രി എട്ടരയോടുകൂടിയായിരുന്നു സംഭവം. ഹോസ്റ്റലില്‍ നിന്നും ഇറങ്ങി സമീപത്തുള്ള കടയില്‍ ഭക്ഷണം കഴിക്കാന്‍ പോയ ജീവനക്കാരികളെ പിന്നാലെ നടന്നെത്തിയ യുവാവ് തടഞ്ഞു നിര്‍ത്തി മൊബൈല്‍ ഫോണും പഴ്‌സും തട്ടിയെടുക്കുകയായിരുന്നു.
യുവതികളുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവ് അടുത്ത ആളൊഴിഞ്ഞ പുരയിടത്തിലെ മതില്‍ ചാടി രക്ഷപ്പെട്ടു. പൊലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ടെക്‌നോപാര്‍ക്കിന് പരിസരത്തുള്ള ഇടറോഡുകളില്‍ പലതിലും തെരുവു വിളക്കുകള്‍ കത്താത്തതാണ് മോഷ്ടാക്കള്‍ക്ക് സഹായകരമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴക്കൂട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."