സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
കഠിനംകുളം: പള്ളിപ്പുറം ദേശീയപാതയില്‍ സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് യുവതികള്‍ മരിച്ചു.
ആലംകോട് നെടുമ്പറമ്പ് വിളയില്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ അനുജ (25), സന്തോഷിന്റെ ബന്ധു നെടുമ്പറമ്പ് വി.എസ് ഭവനില്‍ നീനുപ്രസാദ്(19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറേമുക്കാലോടെ പള്ളിപ്പുറം സി.ആര്‍.പി.എഫിനടുത്ത് ദേശീയപാതയില്‍ കുറക്കോടുള്ള ഇറക്കത്താണ് അപകടം.
ആലംകോട്ടേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ആറ്റിങ്ങലില്‍ നിന്ന് പാറശാലയിലേക്ക് പോയ ബസിടിക്കുകയായിരുന്നു. മുന്‍പില്‍ പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ബസ് ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. റോഡില്‍ തെറിച്ച് വീണ് പരുക്കേറ്റ
നീനുപ്രസാദ് കഴക്കൂട്ടത്തെ മിഷന്‍ ആശുപത്രിയിലും അനുജ മെഡിക്കല്‍കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. അനുജയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
വീട്ടില്‍ ഡാന്‍സ് ക്ലാസ് നടത്തുന്ന നീനുപ്രസാദ് എറണാകുളം കാലടി ശങ്കരാചാര്യ യൂനിവേഴ്‌സിറ്റിയില്‍ ബി.എ ഭരതനാട്യം വിദ്യാര്‍ഥിനിയാണ്.
പരേതനായ അനില്‍കുമാറിന്റെയും അനിതയുടെയും മകളാണ് അനുജ. മകള്‍: വൈഗാസന്തോഷ്, അനീഷ് സഹോദരനുമാണ്. പ്രസാദിന്റെയും ശ്രീലതയുടെ മകളാണ് നീനുപ്രസാദ്, സഹോദരന്‍ വിപിന്‍പ്രസാദ്.
രണ്ടുദിവസം മുന്‍പാണ് പള്ളിപ്പുറത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് കന്യാകുമാരി സ്വദേശിയായ ഡ്രൈവര്‍ മരിച്ചത്. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടുപേരുടെ ജീവനും കൂടി ഈ ദേശീയപാത റോഡില്‍ പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."