HOME
DETAILS
MAL
വിജയദശമി ഉത്സവം
backup
October 11 2016 | 18:10 PM
തുറവൂര്‍: വിജയദശമി ഉത്സവം തുറവൂര്‍ മഹാക്ഷേത്രത്തില്‍ നടന്നു.രാവിലെ ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.പതിനൊന്ന് മണിയോടെ ആരംഭിച്ച പ്രസാദ് ഊട്ടില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.വൈകിട്ട് ഗജവീരന്മാര്‍ അണിനിരന്ന കാഴ്ച ശ്രീബലിയും നടന്നു കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രം, പ റ യ കാട് നാലു കുളങ്ങര മഹാദേവി ക്ഷേത്രം, പുതിയകാവ് ദേവുങ്കല്‍ ക്ഷേത്രം, വയലാര്‍ നീലിമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രം, കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രം, പാട്ടുകൂളങ്ങര മഹാദേവി ക്ഷേത്രം, ആ മേഴ്ത്ത് ദുര്‍ഗ്ഗാദേവി ക്ഷേത്രം, എരമല്ലൂര്‍ സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം കൂരുന്നുകളെ എഴുത്തിനിരുത്താന്‍ നൂറ് ക്കണക്കിന് ഭക്തജനങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."