മുഖ്യമന്ത്രി ഇന്ന് പള്ളിപ്പുറത്ത്
പൂച്ചാക്കല്‍: മുഖ്യമന്ത്രി ഇന്ന് പളളിപ്പുറത്ത് എത്തും.സംഘട്ടനത്തിനിടെ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകനായ ചേന്നംപളളിപ്പുറം ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് തുണ്ടെച്ചിറയില് ഷിബുവിന്റെ കുടുംബത്തിന് സി.പി.എം.നേതൃത്വത്തില്‍ പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനവും കുടുംബ സഹായ ഫണ്ടും കൈമാറുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന് പളളിപ്പുറത്ത് എത്തുന്നത്.
പന്ത്രന് വൈകിട്ട് മൂന്നിന് പളളിച്ചന്തയില് നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പ്രസാദ് അധ്യക്ഷത വഹിക്കും.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ചടങ്ങില്‍ പങ്കെടുക്കും. മാസങ്ങള്‍ക്ക് മുമ്പ് തവണക്കവില്വെച്ച് ഉണ്ടായ സംഘട്ടനത്തിനിടെയാണ് ഷിബു മരിച്ചത്.എട്ട് ലക്ഷം രൂപയോളം ചെലവ് വരുന്ന വീട് സി.പി.എം.ചേര്‍ത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചേര്‍ത്തല, അരൂര്‍ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ സമാഹരിച്ച അഞ്ചു ലക്ഷം രൂപയാണ് കുടുംബ സഹായ ഫണ്ടായി നല്‍കുന്നത്.സി.പി.എം.ജില്ലാ സെക്രട്ടറി സജി ചെറിയാന്,അഡ്വ.എ.എം.ആരിഫ്.എം.എല്‍.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."