ദേശീയപാത മീഡിയനിലെ പച്ചക്കറി കൃഷി വന്‍ വിജയം
തുറവൂര്‍: ദേശീയപാതയുടെ മീഡിയനിലെ പച്ചക്കറി വന്‍ വിജയം. എഴുപുന്ന ഓങ്കാരത്തില്‍ തിലകന് പച്ചക്കറി കൃഷിക്ക് പിന്നാലെ ദേശീയപാതയില്‍ കപ്പ കൃഷി യും തുടങ്ങുന്നു ദേശീയ പാതയൊരത്ത് എരമല്ലൂര്‍ കണ്ണു കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്ത് ഹോട്ടല്‍ നടത്തുന്ന തിലകന് തൊട്ടു മുന്നിലെ മീഡിയന് ഗ്യാപ്പിലാണ് സമൃദ്ധമായി കൃഷി നടത്തുന്നത് നിലവില്‍ ചേമ്പ്, ചേന ,കാച്ചില്, പയര്‍, എന്നീ പച്ചക്കറികളെല്ലാം തഴച്ചുവളരുന്നുണ്ട്. ദേശീയപാതയുടെ ഓരങ്ങളിലും കൃഷി നടത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷവും നല്ല വിളവുണ്ടായതിനിലാണ് ഇത്തവണയും കപ്പ കൃഷി തുടങ്ങുന്നതെന്ന് തിലകന് പറഞ്ഞു. നിത്യേന ഹോട്ടല്‍ തുറക്കാന്‍ രാവിലെ എത്തുന്ന തിലകന് ആദ്യം കൃഷിപണിയിലാണ് ശ്രദ്ധിക്കുന്നത് തൊട്ട് അടുത്ത കുളത്തില്‍ നിന്നാണ് വെള്ളം കോരി നനയ്ക്കുന്നത് ദേശീയ പാതയിലൂടെ ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറി പായുന്നതിനാല്‍ നനയ്ക്കാന്‍ മണിക്കൂറോളം സമയം നീളും ഇതിനായി റോഡ് മുറിച്ച് കടക്കാനുള്ള ക്ലേശമാണ് മീഡിയനിലെ കൃഷിയുടെ ആദ്യ കടമ്പയെന്ന് അദ്ദേഹം വ്യക്തമാക്കി.
കൃഷി നശിപ്പിക്കാന്‍ വാഹന പേടി കൂടാതെ മീഡിയ നിലെത്തുന്ന എലികളാണ് മറ്റൊരു തടസമെന്ന് തിലകന് പറഞ്ഞു. ഇത്തവണയും മീഡിയ നില്ക്കൃഷി മുടങ്ങാതെ നടത്താനാണ് തിലകന്റെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."